Friday, February 19, 2010

ജയറാമിന്റെ ബ്രാഹ്മണവാദം

ജയറാമിന്റെ ഇന്റര്‍വ്യൂ ഏതോ മലയാളചാനലില്‍ അരങ്ങു തകര്ക്കുന്നു...
ഭൂലോകത്തുള്ള സകലജ്ഞാനങ്ങളിലും ആഴവും പരപ്പവുമുള്ള ചാനല്‍ വല്ലഭന്‍ അടുത്ത നിമിഷം എന്ത് ചോദിച്ചു കളയുമെന്ന് നിശ്ചയം സാക്ഷാല്‍ ഉടയതമ്പുരാന് മാത്രം! (ചിലപ്പോള്‍ ചോദ്യം കഴിഞ്ഞാവും ചോദ്യകര്‍ത്താവിനു പോലും അതു എന്തായിരുന്നു എന്നറിയുക!) അത്തരമൊരു വെടിക്കെട്ട്‌ ചോദ്യം: സിനിമയില്‍ നായകകഥാപാത്രം ഭാര്യ ഇല്ലാത്തപ്പോള്‍ വേലക്കാരിയുമായി സ്വല്പം ഡിങ്കോല്ഫി കാട്ടുന്ന സീനുണ്ടല്ലോ; നിത്യജീവിതത്തില്‍ ഇങ്ങനെ വല്ലതും?!
ഇമ്മട്ടില്‍ ഒരു ചോദ്യം സാക്ഷാല്‍ ജയറാമിനെയും അമ്പരപ്പിച്ചു എന്നത് നേര്: എങ്കിലും നിമിഷാര്‍ധത്തില്‍ സമനില വീണ്ടെടുത്തു പുള്ളി തന്റെ സ്വതസിദ്ധശൈലിയില്‍ സ്കോര്‍ ചെയ്തു: "എവിടെ...?! കറുത്ത് ഉരുണ്ട തമിഴത്തികളെ മാത്രമല്ലെ പാര്‍വതി ജോലിക്ക് വയ്ക്കുന്നത്!"
അത്രയും രംഗം ജോറായി അവസാനിച്ചു.


പക്ഷെ പിറ്റേ ആഴ്ച വടിയും കുന്തവും തീപ്പന്തവുമൊക്കെയായി വികാരം വ്രണപ്പെട്ട കുറെ തമിഴര്‍ ജയറാമിന്റെ വീട് വളയുന്നു; ദൈവാധീനത്താല്‍ അശ്വതിക്കുട്ടിയും കുളന്തൈകളും ഒന്നും പറ്റാതെ രക്ഷപ്പെടുന്നു.ജയറാം കേരളത്തില്‍ ഷൂട്ടിംഗ് ലോകേഷനില്‍ ആയതിനാല്‍ ഉയിര് ബാക്കി...

മൊത്തം തമിഴ് പെണ്മണികളും അന്ത മാതിരിയിരുക്ക് എന്നൊന്നും വാക്യഘടനയില്‍ നിന്ന് വായിക്കാനുമൊക്കില്ല. കാരണം വെളുത്തു മെലിഞ്ഞു ഞാലിപ്പൂവന്‍ മാതിരിയുള്ള തമിഴ് പെണ്കൊടിമാരുമൊത്ത് എത്ര സിനിമകളില്‍ പുള്ളി തന്നെ ആടിമറിഞ്ഞിട്ടുണ്ട്!
അങ്ങോര്‍ ഇത്രയേ പറയാന്‍ ഉദ്ദേശിച്ചുള്ളൂ: 'എന്റെ കയ്യിലിരുപ്പൊക്കെ നന്നായി അറിയാവുന്ന സമര്‍ത്ഥയായ എന്റെ ഭാര്യ കാണാന്‍ ആകര്‍ഷണം ഇല്ലാത്ത വേലക്കാരികളെ തെരഞ്ഞുപിടിച്ചാണ് വീട്ടില്‍ നിറുത്താര്!'
(ഇതപ്പടി സത്യമാകാം; അല്ലെങ്കില്‍ പുള്ളിയുടെ ശൈലിയില്‍ വൃഥാ ഒരു കീച്ച് കീച്ചിയതാകാം...)
അതെന്തുമാകട്ടെ.


താന്‍ ഒരു തമാശ പ്രതികരണം മാത്രമേ നടത്തിയുള്ളൂ എന്നും 23 വര്‍ഷമായി തമിഴര്‍ക്കിടയില്‍ ജീവിക്കുന്ന തനിക്കു അവരോടു സ്നേഹവും കടപ്പാടുമാണ് ഒടമ്പ് നിറയെ എന്നും ഇനി താന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നും, ഹീറോ പത്രങ്ങളായ പത്രങ്ങളും കാക്കത്തൊള്ളായിരം ചാനലുകളും മുന്‍പാകെ ഏത്തമിട്ടതു അടുത്ത സീന്‍. ജയറാമിന്റെ മാപ്പപേക്ഷ പരിഗണിച്ചു ഇതൊരടഞ്ഞ അദ്ധ്യായം ആയി കരുതണമെന്ന് സാക്ഷാല്‍ കലൈഞ്ജര്‍ അവര്‍ഹളാക തന്നെ തമിഴ് മക്കളോട് സൊല്ലിയതും തമിഴ് മക്കള്‍ ശാന്തരായതും സംഘര്‍ഷഭരിതമായ തമിഴ് പടത്തിന്റെ ഒടുക്കം എന്നത് പോലെ, ഈ മുഴു എപ്പിസോഡും ശുഭപര്യവസായി ആക്കേണ്ടതായിരുന്നു!

പക്ഷെ, അപ്പോഴാണ് ഇങ്ങു കേരളാവില്‍ യഥാര്ത്ഥ പ്രശ്നം തുടങ്ങുന്നത്. തമിഴ്‌ മക്കള്‍ കോമ്പ്രമൈസിലെത്തിയെങ്കില്‍ കൂടി നമ്മള്‍ കേരളാ സിങ്കങ്ങള്‍ക്ക് അതങ്ങനെയങ്ങു എളുപ്പം തീര്ത്തേച്ച് പോകാനൊക്കുമോ എന്ന കാതലായ ചോദ്യം!

മലയാളരാജ്യത്തെ ചില ബ്ലോഗെഴുത്തുദ്യോഗക്കാരും സ്വയംകൃത സൈബര്‍ അക്ടിവിസ്റ്റുകളും  സട കുടഞ്ഞെണീറ്റു: ജയറാമിനെ ക്രൂശിച്ചേ തീരൂ എന്ന് കട്ടായം: കറുത്ത തൊലിയോടുള്ള പുച്ഛം; തവിട്ടു നിറക്കാരന്റെ രക്തത്തില്‍ വെള്ളക്കാരനോടുള്ള വിധേയത്വം; സവര്‍ണന്റെ ഉള്ളിലെ ഹീനജാതിയെന്ന അവജ്ഞ.....വ്യാഖ്യാനങ്ങള്‍ അനവധി.
ബൂലോകം കീഴ്മേല്‍ മറിയാനിനിയെന്തു വേണം! 
ചിലര്‍ക്കെങ്കിലും പ്രകോപനം ഉണ്ടാക്കിയത് ജയറാം ബ്രാഹ്മണനാണ് എന്ന അറിവാണത്രെ: അപ്പോള്‍ സംശല്യ: കീഴ്ജാതിക്കാരായ തമിഴരെ അവമാനിക്കാന്‍ തന്നെ! സവര്‍ണന്റെ ഉള്ളിന്റെയുള്ളിലെ ദളിത് വിരോധത്തിന്റെ മറ്റൊരു മുഖം!!


ഇനി ഞാനൊന്നു ചോദിച്ചോട്ടെ കൂട്ടുകാരെ?
ഇത്രയൊക്കെ പുകില്‍ ഉണ്ടാക്കാന്‍ മാത്രമുള്ള വഹ ഉണ്ടായിരുന്നോ അങ്ങേരുടെ വാക്കില്‍? കൂടിയാല്‍ ഒരസംബന്ധ ചോദ്യത്തിന്, വിടുവായത്വം ഉത്തരം എന്നങ്ങു എഴുതി തള്ളിക്കൂടായിരുന്നോ! അനാവശ്യമായി ദളിത് വിരുദ്ധതയും ബ്രാഹ്മണമേധാവിത്വവുമൊക്കെ ഇതിലേക്ക് വലിച്ചിഴക്കെണ്ടതുണ്ടായിരുന്നോ?
ദളിതരുടെ മനുഷ്യാവകാശം പോലെ തന്നെ പ്രധാനമല്ലേ, ബ്രാഹ്മണനായാലും മനസറിവില്ലാത്ത കാര്യത്തിന് ക്രൂശിക്കപ്പെട്ടു കൂടാ എന്നതും...?!


ഇത്രയും കുറിച്ചത് ജയറാമിനെ പ്രതിരോധിക്കാനോ മഹത്വവല്‍ക്കരിക്കാനോ വേണ്ടിയല്ല; ഒരു വ്യക്തിയല്ല ഇവിടെ പ്രസക്തം. ആവശ്യമില്ലാതിടങ്ങളിലേക്ക് ജാതിയോ മതമോ വലിച്ചിഴച്ച് തീര്‍ത്തും അപ്രസക്തങ്ങളായ വിവാദങ്ങള്‍ക്ക് ചുറ്റിലും ക്രയശേഷി പാഴാക്കുന്ന മലയാളി മനസിനെ കുറിച്ചാണ്. ഇവിടെ ജാതിമേധാവിത്വത്തിന്റെ ശേഷിപ്പുകള് നിലനില്ക്കുന്നില്ല എന്നോ ദളിതരുടെയോ പിന്നാക്കജാതിക്കാരുടെയോ അവസ്ഥാന്തരങ്ങള് ശുഭസുന്ദരം എന്നോ ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നില്ല; അത് വേറെ ചര്ച്ച ചെയ്യപ്പെടണം. അതോടൊപ്പം, മോരിനു പുളിയാണ് എന്നൊരാള്‍ പറഞ്ഞാല്‍ പോലും ജാതി/മത/വര്‍ഗ്ഗ/ലിംഗ/വര്‍ണ്ണ പശ്ചാത്തലത്തില്‍ വേണം ആ പ്രസ്താവന വായിച്ചെടുക്കേണ്ടത് എന്ന് ‍വാശി പിടിക്കുന്നത്‌ ഏതെങ്കിലും പ്രശ്നപരിഹാരത്തിന് സഹായകവുമല്ല എന്നോര്‍ക്കണം.

 
~ ബച്ചൂ

31 comments:

 1. altho he shouldnt hav made such remarks abt any human being, a woman in particular, i agree it shouldnt be labelled savarna mind.

  ReplyDelete
 2. പൊതുവെ തമിഴന്മാര്‍ നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ളവരാണു.. കൗണ്ട മണിയുടെയും ശെന്തില്‍ വടിവേലുമാരുടെ 'ഹീനമായ' ഹ്യൂമറായാലും മഹേന്ദ്ര- ചോ - നാഗേഷ്മാരുടെ' സീരിയസ് ഹ്യൂമറ'യാലും അശോക് എമ്മാര്‍ രാധമാരുടെ' ഹൊറര്‍' തമാശയാലും അവര്‍ തിയ്യേറ്റരില്‍ ചിരിപ്പടക്കം പൊട്ടിക്കും..
  അതാ തമിഴന്മാര്‍...!!
  ജയറാം ഈയിടെ ചില തമിഴ് ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രാമായിട്ടാണു പ്രത്യക്ഷപ്പെട്ടത്.. നായകനായാല്‍ മുഖ്യമാന്ത്രിയും ദൈവതുല്യനും ആണെന്ന് കരുതുന്ന സിനിമാ സംസ്കാരം എമ്മാര്‍ രാധയും എമ്മന്‍ നമ്പ്യാര്‍ക്കും കനക ആസിംഹാസനത്തിന്റെ നിഴലിന്നടുത്തേയ്ക്കു പോലും നില്‍ക്കാന്‍ അനുവദിക്കാത്തവരാണു..
  ജയറാം പറഞ്ഞത് ഒരു ജോക്ക് തന്നെ...
  പക്ഷെ അത് നമുക്ക്....
  ഏറെ തമാശ ആസ്വദിക്കുന്ന ഒരാളും തന്നെപ്പറ്റിയുള്ള തമാശകേള്‍ക്കാന്‍ ഇഷ്ടപ്പെടില്ല... കാര്‍ട്ടൂണ്‍ വരച്ചതിന്റെ പെരില്‍ അനേകം പ്രാവശ്യം പത്രമാഫീസുകള്‍ തല്ലി തകര്‍ത്ത നാടും തമിള്‍ തന്നെ...

  ഇതില്‍ ജാതിയും മതവും കളിക്കുന്നതാണു കഷ്ടം..
  പ്രത്യേകിച്ച് ജയറാമിനെ പോലെ ചിക്കനും മട്ടണും കഴിച്ചു നടന്ന ചരിത്ര പശ്ച്ചാത്തലമുണ്ടെന്ന് അദ്ദേഹത്തിന്റെ അയലത്തു കാരായ കൂട്ടാളികള്‍ ഗള്‍ഫില്‍ അയവിറക്കുമ്പോള്‍...
  ഒരാളെക്കൂടി സവര്‍ണ്ണ ഭീകരനാക്കാം എന്നല്ലാതെ മറ്റൊരു ഗുണവുമില്ല ആ ആരോപണത്താല്‍..
  അഭിവാദ്യങ്ങള്‍ ബച്ചൂ....

  ReplyDelete
 3. പ്രസക്തമായ നിരീക്ഷണം കാസിമിക്ക...
  തമിഴന്‍ തീര്തിട്ടും ഇവിടെ തീരാത്തതാണ് ആശ്ചര്യം!
  നന്ദി.....അനോണികും കൂടി.

  ReplyDelete
 4. viddhi chodyathinu utharam athey ullu. kali thullunnavar kannadi nokkattey?

  ReplyDelete
 5. കൊള്ളാം ബഷീര്‍..ഇങ്ങനെയൊരു ഇന്‍റര്‍വ്യൂ കാണാന്‍ കഴിഞ്ഞില്ല എന്നതില്‍ വിഷമം തോന്നുന്നു..ഇത്രയേറെ പോല്ലാപ്പുണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലും ഈ സംഭാഷണത്തില്‍ ഉണ്ടോ എന്നറിയാന്‍ ബഷീറിന്റെ എഴുത്ത് രണ്ടുമൂന്നാവര്‍ത്തി വായിക്കേണ്ടി വന്നു.."തമിളന്‍" തുടങ്ങി വച്ചത് അങ്ങനെയങ്ങ് തീര്‍ക്കാന്‍ പറ്റുമോ? അങ്ങനെ തീര്‍ത്താല്‍ അത് മലയാള മക്കള്‍ക്ക്‌ തന്നെ ചേര്‍ന്നതാണോ? ഒരിരയെ കിട്ടിയതല്ലേ...തിമിര്‍ക്കട്ടെ...

  ReplyDelete
 6. for long time i know him jayaram do believe in chathruvarnyam it is not smiply come from him there is such thought in his mind
  from his childhood

  ReplyDelete
 7. വായനക്കും പ്രതികരണത്തിനും നന്ദി സന്തോഷ്‌, അസ്മോ, തന്ത്ര....
  @തന്ത്ര:
  ജയറാം അങ്ങനെ തന്നെ എന്ന് സമ്മതിച്ചാല്‍ പോലും ഈയൊരു പരാമര്‍ശം സവര്‍ണ്ണ വാദമാകുന്നതെങ്ങനെ?!
  ശരിയായാലും തെറ്റായാലും, ഇതൊരു സൌന്ദര്യ ശാസ്ത്രപരമായ പരാമര്‍ശം മാത്രമല്ലേ?..

  ReplyDelete
 8. andhamaya thararadhana matramakam thankale jayaraminu vaadikkan prerippikkunnath. oru janathaye adhikshepicha ayalkku oshana padan nadakkunnu; nanamille mashe?

  ReplyDelete
 9. വിമര്‍ശനത്തിനു സുസ്വാഗതം 'അനോണി' മാഷേ!
  ഇങ്ങനെ ഒളിഞ്ഞിരുന്നാണോ എന്റെ നാണത്തെ വെല്ലുവിളിക്കുന്നത്?!
  എന്തായാലും ജയറാം എന്ന സിനിമതാരത്തെ പുണ്യവല്ക്കരിക്കുകയല്ല ലക്‌ഷ്യം...
  വൈകാരികത കളഞ്ഞു ഒനൂടെ വായിച്ചു നോക്കിയാല്‍ താങ്കള്‍ക്ക് തന്നെ അത് ബോധ്യമാകും.

  ReplyDelete
 10. ജയറാം ഇപ്പോള്‍ കോമഡി പടങ്ങള്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ല എന്നാണ് കേള്‍ക്കുന്നത്. ഒരു കോമഡി പറഞ്ഞത് ഇത്രയ്ക്കു ട്രാജഡി യാകുമെന്നു അദേഹം ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല.

  വളരെ നല്ല എഴുത്ത് ബച്ഹൂ..

  ReplyDelete
 11. സുസ്വാഗതം....പ്രിയ മഹേ..
  നന്നായി ഈ വരവ്...ഇനി ഇവിടെ ഒന്നു കലക്കി മറിക്കണം അല്ലേ...?
  കാണാം..
  ആലുവവാല

  ReplyDelete
 12. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി ഫൈസല്‍, ആലുവവാല.

  ReplyDelete
 13. Enthaayaalum Kollaam..koottathil nirthiyathu namukku ini bloggil thudaraam

  ReplyDelete
 14. thudakkam kenkemamayi !
  Ithra vikara thallich ippanikku vendallo?

  ReplyDelete
 15. deepasthambam mahascharyam

  kaattullappo thoottunna bloggers

  enthaa parayuka ..ethra cheap aayi chinthichaalum followers ulla naadu...
  ithilum appuravum kaananam

  ReplyDelete
 16. Aaru eppo engane aakramikkapedaam ennu nishchayillatha naadu...
  IPL kalikare kuricha abhiprayathinu Sharukh vettayadappettu...
  oru thamashayude peril Jayaram jaathi vaadiyayi!

  ReplyDelete
 17. @Arun: ningalokke koottinundenkil evideyum aakaam... haha.

  @suhail: aavasyamillatha vikarangalodulla ethirppu; athramathram.

  @rajesh, sumesh: agree...

  thanks to all!

  ReplyDelete
 18. ജയറാമിന്റെ പ്രസ്തുത ഇന്റര്‍വ്യൂ ഞാന്‍ കണ്ടിരുന്നു... പക്ഷെ അതിനു പിന്നില്‍ ഇത്രമാത്രം പുകില്‍ ഉണ്ടായി എന്ന് അറിഞ്ഞിരുന്നില്ല... ജയറാം എന്ന നക്ഷത്രത്തിന്റെ കാര്യം എനിക്കറിയില്ല.... എന്നാല്‍ സവര്‍ണ്ണനായി പോയതുകൊണ്ട് ഇന്ന് പീഡനമനുഭവിക്കുന്ന പലരേയും അറിയാം.... ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ നാട്ടിലെ ഒരു ബ്രാഹ്മണനെ ചില നിസ്സാര പ്രശനങ്ങളുടെ പേരില്‍ പോലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നു....എസ് ഐ പഴയകാല സങ്കല്‍പ്പത്തിലെ അവര്‍ണകുലത്തില്‍ പെട്ടവനും.... വന്നയാള്‍ ബ്രാഹമണന്‍ ആണെന്നറിഞ്ഞപ്പോള്‍ എസ് ഐ യുടെ കയ്യുടെ തരിപ്പു തീരും വരെ അയാളെ ഇടിച്ചു.... പിന്നെ 10 രൂപാ കൈയ്യില്‍ വച്ചു കൊടുത്തു അയിത്തം മാറാന്‍ കുളിച്ചുകൊള്ളൂ എന്നും പറഞ്ഞ്.... വലിയ വിവാദമായ ആ പ്രശ്നത്തില്‍ എസ് ഐ പിന്നീട് സസ്പെന്‍ഷനില്‍ ആയി.... പക്ഷെ ആ മനോഭാവം ശ്രദ്ധിക്കൂ.... മുന്‍പ് കടന്നു പോയ ഏതോ തലമുറ ചെയ്തതിന്റെ പാപഭാരം പേറി അനെകം സവര്‍ണര്‍ ഇതേ പോലെ കഴിയുന്നുണ്ട്..... ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ....

  ReplyDelete
 19. There is a lot of other important things, which needs our attentions. Unfortunatly nobody want to look in to such issues. Nowa days its a fashion to creat fruitless discussions on media, and continue ti until they get another topic for discussion. We are celebrating the silly things and forgetting the seriousness in our life. KALIKAALAM, what to say

  ReplyDelete
 20. അജിത്‌ ഭായ്,
  താങ്കള്‍ സൂചിപ്പിച്ച പോലെയുള്ള സംഭവങ്ങള്‍ നിര്‍ഭാഗ്യകരവും അപലപിക്കപ്പെടെണ്ടതും തന്നെയാണ്. കാരണം ഒരു മനുഷ്യനും താന്‍ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടരുത്‌. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ പക്ഷെ, വ്യാപകമായ സവര്‍ണ്ണവേട്ടയുടെ സാമ്പിള്‍ ആയി തോന്നുന്നില്ല.
  ജയറാമിന്റെ ഈ വിടുവായത്വത്തെ പ്രതി വന്ന ചില ബ്ലോഗുകളും അതിന്മേല്‍ നടന്ന ചര്‍ച്ചകളിലെ പരാമര്‍ശങ്ങളും ആണ് ഇതെഴുതാന്‍ പ്രേരകം. ആവശ്യമില്ലാതിടങ്ങളിലേക്ക് ജാതിയോ മതമോ വലിച്ചിഴച്ചു അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥയെ കുറിച്ചാണ്.
  ഇന്നും ഇവിടെ ജാതിമേധാവിത്വത്തിന്റെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്നില്ല എന്നോ ദളിതരുടെയോ പിന്നാക്കജാതിക്കാരുടെയോ അവസ്ഥാന്തരങ്ങള്‍ ശുഭസുന്ദരം എന്നോ പറയാനുമാകില്ല; അത് വേറെ ചര്‍ച്ച ചെയ്യപ്പെടണം.
  thanx to Anony too....

  ReplyDelete
 21. ബച്ചു ചൂണ്ടിക്കാട്ടിയത് വലരെ ശരിയായ കാര്യമാണ്.

  ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ വിവാദമുണ്ടാക്കി ചൊറിഞ്ഞു പുണ്ണാക്കുന്നത് ചിലരുടെ മനോഭാവമാണ്...


  ബച്ചു ചൂണ്ടിക്കാട്ടിയപോലെ തികച്ചും സൌന്ദര്യാത്മകമായ ഒരു തലത്തിലാണ് ജയറാം അതു പറഞ്ഞത് എന്നാണ് എന്റെയും അഭിപ്രായം.

  തമിഴ്നാട്ടിൽ കറുത്ത തൊലിയുള്ള ബ്രാഹ്മണർ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിനുണ്ട് എന്ന് അവിടെ ജീവിച്ചിട്ടുള്ളവർക്കറിയാം.

  നമ്മുടെ നാട്ടിലും ഉണ്ട് കറുത്ത തൊലിയുള്ള ധാരാളം ബ്രാഹ്മണർ (വെളുത്തവരാണ് ഭൂരിപക്ഷം എങ്കിലും...)

  ReplyDelete
 22. ശരിയായ ചിന്തകള്‍ ബച്ചൂ ..
  നമുക്ക് നമ്മുടെ മനസ്സിലെ കാമവും ക്രോധവും വെറുപ്പുമൊക്കെ പുറത്തിറക്കി അലക്കാന്‍ വിഷയങ്ങള്‍ വേണം ..അതാണ്‌ സത്യം...
  വെറുതെ വിട്ട് കളയേണ്ടുന്ന വിഷയങ്ങളെ ചൊറിഞ്ഞ് പുണ്ണാക്കാതെ അതിന്റെ വഴിയ്ക്ക് വിടാന്‍ ശ്രമിയ്ക്കണം...

  ReplyDelete
 23. ആ അഭിമുഖം ഞാനും കണ്ടിരുന്നു. പുറകേ ഉണ്ടായ വിവാദങ്ങളും അറിഞ്ഞൂ... ആവശ്യത്തിനും അനാവശ്യത്തിനും പുകില്‍ ഉണ്ടാക്കുന്ന മലയാളി സ്വഭാവത്തിനു ഒരു തെളിവു കൂടി എന്നേ പറയാന്‍ പറ്റു.
  നിര്‍ദ്ദോഷമായ ഒരു തമാശ ആയി കരുതി അതു തള്ളിക്കളയുന്നതിനു പകരം അതിന്റെ വാലില്‍ തീ പിടിപ്പിക്കാനാണു പലരുടേയും ശ്രമം.

  ReplyDelete
 24. വായനക്കും അഭിപ്രായത്തിനും നന്ദി, ജയേട്ടന്‍, അജേഷ്, പ്രഭ...

  ReplyDelete
 25. ബച്ചു, ഇന്നലെ നേരിട്ടു പറഞ്ഞല്ലോ എന്റെ അഭിപ്രായം! എങ്കിലും എന്റെ വക ഒരു കയ്യൊപ്പ്! നന്നായിരിക്കുന്നു, ഈ നിരീക്ഷണങ്ങൾ… ഇനിയും ഏറെ കയ്യൊപ്പുകൾ പതിയട്ടെ.. ഭാവുകങ്ങൾ..

  ReplyDelete
 26. നസീര്‍ക്കയുടെ ചുവരെഴുത്ത് തുടങ്ങിയത് നന്നായി... ഈ വഴിപോക്കനും വായിക്കാന്‍ കൂടാം...
  ബീവിക്ക് എന്റെ കൂടെ ആശംസകള്‍!!

  ReplyDelete
 27. ബചൂ
  നന്നായി, നല്ല ശ്രമം
  ജയറാമിനും ശത്രുക്കള്‍ കാണില്ലേ
  അപ്പോള്‍ വെറുതെ ക്രൂശിക്കുക എന്നത്
  പ്രശസ്തിയോടുള്ള അസൂയ മാത്രം
  ഭാവുകങ്ങള്‍

  ReplyDelete
 28. ജാതീയമായ വിവേചന ബോധത്തെ എത്ര അപലപിച്ചാലും കൂടിപ്പോകില്ല.
  അത്രക്കും നികൃഷ്ടമായ സ്വഭാവരീതികളാണ് ജാതി അഭിമാനത്തിലൂടെ
  നാം സമൂഹത്തെയും മനുഷ്യത്വത്തേയും വെല്ലുവിളിച്ചുകൊണ്ട് ചുമന്നു നടക്കുന്നത്. അതുകൊണ്ടുതന്നെ, ജാതി അഭിമാനികളെയും, ജാതിവാലുകളേയും നല്ല അശ്ലീല തെറികൊണ്ട് നിരന്തരം അഭിഷേകം ചെയ്യുന്നതും,ജാത്യാഭിമാനികളുടെ സത്യത്തിലുള്ള ചരിത്രം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതും അവരെ മനുഷ്യരാകാന്‍ സഹായിക്കും.
  ജയറാമിന്റെ എരുമ വിശേഷണത്തെത്തുടര്‍ന്ന് കേരളത്തിലും,ബ്ലോഗിലും നടന്ന പുകിലൊന്നും ചിത്രകാരനറിയില്ല.
  എന്തായാലും, കേരളത്തില്‍ ആരും ജയറാമിന്റെ വീട് ആക്രമിക്കാന്‍ പോയില്ലെന്നാണ് കരുതുന്നത്. ജനങ്ങള്‍ തങ്ങളുടെ പ്രതികരണം അറിയിക്കുന്നത് സവര്‍ണ്ണതക്കെതിരെയാണെന്നതിന്റെ പേരില്‍ പ്രത്യേക ദുഖാചരണത്തിന്റെയൊന്നും കാര്യമില്ല.
  സവര്‍ണ്ണത നിശിത വിമര്‍ശനത്തിനിരയാകേണ്ട മനുഷ്യത്വ രഹിതമായ ദുരഭിമാനമാണ്.

  ReplyDelete
 29. “ജാതീയമായ വിവേചന ബോധത്തെ എത്ര അപലപിച്ചാലും കൂടിപ്പോകില്ല.
  ജനങ്ങള്‍ തങ്ങളുടെ പ്രതികരണം അറിയിക്കുന്നത് സവര്ണ്ണീതക്കെതിരെയാണെന്നതിന്റെ പേരില്‍ പ്രത്യേക ദുഖാചരണത്തിന്റെയൊന്നും കാര്യമില്ല.
  സവര്ണ്ണതത നിശിത വിമര്ശിനത്തിനിരയാകേണ്ട മനുഷ്യത്വ രഹിതമായ ദുരഭിമാനമാണ്.”
  ചിത്രകാരനോട് ഞാനും യോജിക്കുന്നു.
  വിയോജിപ്പ്‌ ഇത്രമാത്രം:
  സവര്ണ്ണരത എന്നത് ആക്രമിക്കപ്പെടെണ്ടുന്ന ഒന്ന്‍ തന്നെ; സവര്ണ്ണരരെല്ലാം ആക്രമിക്കപ്പെടെണ്ടവര്‍ എന്നൊരു അഭിപ്രായം കൂടി ചിത്രകാരനുണ്ടോ?!
  പ്രതികരണത്തിന് നന്ദി.

  ReplyDelete
 30. അഭിമുഖത്തില്‍ ഇങ്ങനെയായിരുന്നു പറഞ്ഞത് എന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്. ഞാന്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഒരു തമിഴനോടാണ്‌ ചോദിച്ചിരുന്നത്. അദ്ദേഹം എന്നോട് പറഞ്ഞത് നേരെ വിപരീതമാണ്‌. ജയറാം, തമിഴ്‌ സ്ത്രീകളെക്കുറിച്ച് മോശമായി പറഞ്ഞു എന്നാണ്. അത് കേട്ടപ്പോള്‍ ഞാനും കരുതി ജയറാം അങ്ങനെ ചെയ്യരുതായിരുന്നെന്ന്. ഈ മാധ്യമങ്ങള്‍ തന്നെയല്ലെ ഇന്നുള്ള മിക്ക അടികള്‍ക്കും കാരണം? മലയാളം മാധ്യമങ്ങളിലുള്ള വിവരണമല്ല തമിഴ് മാധ്യമങ്ങളില്‍ അവിടെയല്ലെ കുഴപ്പം? നന്ദി ബച്ചു.

  ReplyDelete