ചോദ്യപ്പേപ്പറിലെ ആദ്യവാചകം കാണുമ്പോഴേക്കും ചൊല്ലിപഠിച്ച ഉത്തരം ധൃതിയില്‍ കുറിക്കുന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെ പോലെ, ഓരോ രോഗലക്ഷണവും പ്രയാസവും പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മരുന്നുകള്‍ കുറിച്ച് തുടങ്ങുന്നവരുടെ എണ്ണം പെരുകി വരുന്നുണ്ട്. ഡോക്ടര്‍ എന്നത് രോഗനിര്‍ണ്ണയം നടത്തുന്നയാള്‍ എന്ന നിലവിട്ടു, രോഗലക്ഷണം കേട്ട് മരുന്ന് കുറിക്കുന്ന യന്ത്രമായി തീരുന്ന സ്ഥിതി. ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതമായ ഉപയോഗമാണ് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന വലിയൊരു വെല്ലുവിളി. വിവേചനരഹിതമായാണ് പലരും അവ കുറിക്കുന്നത്; വൈറല്‍ പനികള്‍ക്കും മറ്റും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല എന്നറിഞ്ഞ് കൊണ്ട് തന്നെ നിര്‍ലോഭം നല്‍കുന്നു. ഇത്തരം കുറിപ്പടി വിദ്വാന്മാരും, ചീട്ടു വഴി കിട്ടിയവ മടിയില്ലാതെ അകത്താക്കുന്നവരും, ഫാര്‍മസിയില്‍ പോയി രോഗം പറഞ്ഞു ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ളവ അറിഞ്ഞും അറിയാതെയും വാങ്ങി കഴിക്കുന്നവരും ഒക്കെ ചേര്‍ന്ന് കേരളത്തെ ഒരു 'ഡ്രഗ് അഡിക്ടെഡ് സാക്ഷരസുന്ദരകേരള'മായി സാമോദം പരിവര്ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ആകര്‍ഷമായ ഓഫറുകളില്‍ മനസ്സര്‍പ്പിച്ചു, നിരുത്തരവാദപരമായി മരുന്ന് കുറിക്കുന്നവരെ യഥേഷ്ടം കാണാം. കമ്മിഷന്‍ പറ്റി അനാവശ്യ ടെസ്റ്റുകള്‍ കുറിക്കുന്നതും സര്‍വ്വസാധാരണമായിരിക്കുന്നു! രോഗവിവരം ചര്‍ച്ച ചെയ്യാന്‍ പോലും അത്തരക്കാര്‍ വിമുഖരാണ്. ഒന്ന് ചോദിച്ചു നോക്കൂ, എന്തിനൊക്കെയാണ് ഈ മരുന്നുകള്‍ / ടെസ്റ്റുകള്‍ എന്ന്. പറഞ്ഞത് പോലെയങ്ങു ചെയ്തേച്ചാല്‍ മതി എന്ന ധാര്‍ഷ്ട്യമാകും ഉത്തരം. 'ഡോക്ടര്‍ക്കറിയാം എന്ത് നിര്‍ദ്ദേശിക്കണമെന്ന്!' എന്നൊരു അനുബന്ധവും പ്രതീക്ഷിക്കാം. പല സ്വകാര്യ ഡോക്ടര്‍മാരും പരിശോധനാ മുറിയോടനുബന്ധിച്ചു ഡിസ്പെന്‍സറി കൂടെ നടത്തുന്ന കാഴ്ച ഇന്ന് ഒട്ടും പുതുമയല്ല; അവര്‍ രോഗികളെ നിര്‍ലോഭം മരുന്ന് തീറ്റിക്കുകയും ചെയ്യുന്നു.
ജനങ്ങള്‍ക്ക് ശരിയായ ആരോഗ്യ അവബോധം ഉണ്ടാകുക എന്നതാണ് ഈ ചൂഷണത്തെ എതിരിടാനുള്ള മികച്ച പോംവഴി. എന്നാല്‍ വിദ്യാസമ്പന്നര്‍ക്ക് പോലും ഇക്കാര്യത്തില്‍ ലാഘവസമീപനമാണ്. തങ്ങള്‍ ചുമ്മാ വാരിവലിച്ചു മരുന്ന് കഴിക്കാന്‍ തയ്യാറല്ല എന്ന് മലയാളി തീരുമാനം എടുക്കണം; ആവശ്യം ബോധ്യപ്പെട്ടിട്ടു മതി മരുന്ന് കഴിക്കല്‍. തന്റെ രോഗം എന്തെന്നും എങ്ങനെയാണു ഡോക്ടര്‍ ആ നിഗമനത്തില്‍ എത്തിയത് എന്നും മരുന്നുകള്‍ / ടെസ്റ്റുകള്‍ കുറിച്ചാല്‍ എന്ത് ആവശ്യത്തിനാണ് എന്നും, അവ അത്യാവശ്യമാണോ എന്നും ചോദിച്ചറിയാന്‍ രോഗികള്‍ക്ക് അവകാശമുണ്ട്. അത് ശരിയാംവണ്ണം വിനിയോഗിക്കുന്ന തരത്തിലേക്ക് സമൂഹത്തിന്റെ ആരോഗ്യബോധം ഉയരണം. അജ്ഞതയാണ് / ഭയമാണ് പലപ്പോഴും ചൂഷണത്തിന് ഇരകളാക്കുന്നത്. തങ്ങളുടെ ശരീരം അത്യാര്‍ത്തിയില്‍ പൊലിയേണ്ടതല്ല എന്ന് അവരവര്‍ തീരുമാനിക്കണം. ജനങ്ങള്‍ ബോധവാന്മാരാണ് എന്ന സന്ദേശം കുറച്ചൊക്കെ മാറ്റം കൊണ്ടുവന്നേക്കാം...
ഈ സേവനമേഖലയെ തന്നെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിറുത്തുന്നത് പണാര്‍ത്തി മൂലമുള്ള ദുരുപയോഗവും വിദഗ്ദ്ധജ്ഞാനം ഇല്ലാതെയോ ലാഘവസമീപനം വഴിയോ വരുത്തുന്ന പിഴവുകളുമാണ്. പലരുടെയും ധാരണ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കുന്നത് കൊണ്ട് മാത്രം ആരോഗ്യരംഗത്ത് സര്‍വജ്ഞരായി എന്നാണ്. നിരന്തരവായനയിലൂടെയും പ്രായോഗികജ്ഞാനം വഴിയും ആരോഗ്യരംഗത്തെ പുതുചലനങ്ങളെ നിരീക്ഷിച്ചും updated ആകാന്‍ ബാധ്യത ഉണ്ടായിട്ടും, മടിയന്മാരായ അത്തരക്കാര്‍ പണ്ടെങ്ങോ കേട്ടുപഴകിയ പാഠം, അല്ലെങ്കില്‍ മാമൂല്‍വഴക്കം അനുസരിച്ചാകും ഇന്നും നീങ്ങുന്നത്. മറ്റൊന്ന്, മരുന്നുകളെ കുറിച്ച് പരിമിതമായ അറിവ്. ഒരു വര്‍ഷം ഫാര്‍മക്കോളജി പഠിക്കുന്നത് ആജീവനാന്തം മരുന്ന് കുറിക്കാനുള്ള ലൈസന്‍സ് അല്ലല്ലോ! നിരന്തരം ഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണത്. വികസിതരാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ച മരുന്നുകള്‍ ഇന്നും നമ്മുടെ വിപണിയില്‍ സുലഭമാണ്. ചില പ്രിസ്ക്രിപ്ഷന്‍ കാണുമ്പൊള്‍ കുറഞ്ഞപക്ഷം മരുന്നിനോടൊപ്പമുള്ള ലീഫ് ലെറ്റ് മനസ്സിരുത്തി വായിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകാറുണ്ട്!
നമ്മുടെ ബഹുജനങ്ങളുടെ അബദ്ധചിന്താഗതിയും ഡോക്ടര്‍മാരെ ഇത്തരത്തില്‍ വഴിപിഴപ്പിക്കുന്നതില്‍ വലിയൊരു ഘടകമാണ് എന്ന് പറയാതെ വയ്യ. രോഗത്തെ പെട്ടെന്ന് പിടിച്ചു നിര്‍ത്തുന്ന ഡോക്ടര്‍ ആണ് അവരെ സംബന്ധിച്ചിടത്തോളം കഴിവുള്ളയാള്‍. ആവശ്യമില്ലെന്ന് കണ്ടു മരുന്ന് കുറിക്കാത്ത ഡോക്ടര്‍ 'ഹോ! അയാള്‍ അത്ര മെച്ചമൊന്നും ഇല്ലെന്നേ!' എന്ന് വിലയിരുത്തുന്ന ശിരോമണികളും നാട്ടില്‍ അന്യത്രയുണ്ട്. അതിനാല്‍ 'നാടോടുമ്പോള്‍ നടുവേ' എന്ന്, ചെയ്യുന്നത് ശരിയല്ല എന്ന് ബോധ്യമുള്ളപ്പോഴും പലരും കരുതുന്നു. സംഘടനാസ്വാധീനമുള്ള മറുഭാഗത്തിന്റെ ഒച്ചയില്‍ തങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നു എന്നത് കൊണ്ടാകാം പ്രതിബദ്ധതയുള്ളവരില്‍ തന്നെ ഭൂരിഭാഗവും മൌനം പാലിക്കുന്നത്. ഇത് മാറണം. ആധുനിക ചികിത്സാരീതിയെ തന്നെ ദോഷൈകദൃക്കുകള്‍ക്ക് പ്രതിക്കൂട്ടില്‍ കയറ്റാന്‍ പഴുതുനല്കുന്ന അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ ഡോക്ടര്‍മാരില്‍ നിന്ന് തന്നെ ശക്തമായ ശബ്ദമുയരണം. ക്ലിനിക്കല്‍ എത്തിക്സിനോട് എത്രമാത്രം നീതിപുലര്ത്തുന്നു എന്ന് ഓരോരുത്തരും അത്മപരിശോധന നടത്തട്ടെ!
"The prime object of the medical profession is to render service to humanity; reward or financial gain is a subordinate consideration. Who- so-ever chooses his profession, assumes the obligation to conduct himself in accordance with its ideals. A physician should be an upright man, instructed in the art of healings. He shall keep himself pure in character and be diligent in caring for the sick; he should be modest, sober, patient, prompt in discharging his duty without anxiety; conducting himself with propriety in his profession and in all the actions of his life.
The Principal objective of the medical profession is to render service to humanity with full respect for the dignity of profession and man. Physicians should merit the confidence of patients entrusted to their care, rendering to each a full measure of service and devotion. Physicians should try continuously to improve medical knowledge and skills and should make available to their patients and colleagues the benefits of their professional attainments. The physician should practice methods of healing founded on scientific basis and should not associate professionally with anyone who violates this principle. The honoured ideals of the medical profession imply that the responsibilities of the physician extend not only to individuals but also to society."
ഓരോ ഡോക്ടറും മെഡിക്കല്‍ കൌണ്‍സില്‍ രെജിസ്ട്രേഷന് മുന്‍പ്, തങ്ങളുടെ സേവനത്തിലുടനീളം പാലിച്ചു കൊള്ളാമെന്നു സമ്മതിച്ചു ഒപ്പിട്ടു കൊടുക്കുന്ന പെരുമാറ്റച്ചട്ടമാണ് മുകളില്‍ ഉദ്ധരിച്ചത്.
(Refer: Code of Medical Ethics)
ആധുനിക ചികിത്സാശാഖയെ ഒന്നടങ്കം പ്രതിചേര്‍ക്കുകയല്ല; മറിച്ചു അതിന്റെ മാനവികമായ നവീകരണം എന്ന ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. അത്യാവശ്യഘട്ടത്തില്‍ മരുന്ന് കഴിക്കരുത് എന്നോ മുഴു ടെസ്റ്റുകളും അനാവശ്യമെന്നോ അഭിപ്രായവുമില്ല. തീര്‍ച്ചയായും കര്‍മ്മബദ്ധരായ ഒട്ടേറെ ഡോക്ടര്‍മാര്‍ ഉണ്ട് ചുറ്റിലും; തങ്ങളുടെ നേരിയ പിഴവോ ലാഘവമനോഭാവമോ ബാധിച്ചേക്കാവുന്നത് വിലപ്പെട്ട ഒരു മനുഷ്യജീവനെയാണെന്ന ബോധ്യത്തില്‍ സദാ ജാഗ്രത്തായിരിക്കുന്ന അവര്‍ എല്ലാ ആദരവും അര്‍ഹിക്കുന്നുമുണ്ട്. ദൌര്‍ഭാഗ്യവശാല്‍, പണം എന്നത് അവസാനവാക്കായി എണ്ണുന്ന ആധുനിക സാമൂഹികഘടനയില്‍, ആ ജനുസ്സില്‍ പെട്ടവരുടെ എണ്ണം കുറഞ്ഞു വരുന്നു. മെഡിക്കല്‍ എത്തിക്സ് എന്നതൊക്കെ അലങ്കാരവാക്കുകള്‍ മാത്രമായി ചുരുങ്ങുകയും, കള്ളനാണയങ്ങള്‍ കാരണം അര്‍ദ്ധമനസ്സോടെ ഡോക്ടര്‍മാരെ സമീപിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഒട്ടും ഭൂഷണമല്ല.
(സമാന്തര ചികിത്സാശാഖകളിലും അലോപ്പതിയിലെതിനെ വെല്ലുന്ന വിവിധതരം തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്നുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുത തന്നെ.)
'അണ്‍എത്തിക്കല്‍' പ്രാക്ടീസുകാരെയും ലാഘവബുദ്ധ്യാ ചികിത്സയെ സമീപിക്കുന്നവരെയും തിരുത്താനും, തയ്യാറല്ലാത്തവരെ തുറന്നു കാട്ടാനും നൈതികത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ മുന്നോട്ടു വരണം...'രോഗികള്‍' എന്നൊരു സവിശേഷവര്‍ഗ്ഗം ഇല്ലെന്നും, സ്വയമുള്‍പ്പെടെ എല്ലാവരും രോഗികള്‍ / രോഗം വരാന്‍ സാധ്യതയുള്ളവര്‍ ആണെന്നുമുള്ള തിരിച്ചറിവില്‍ തങ്ങളെ സമീപിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും പരസ്പര വിശ്വാസത്തിന്റെതായ ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള പ്രാഥമികബാധ്യത ഡോക്ടര്‍മാര്‍ക്കു തന്നെ.