Monday, September 6, 2010

പര്‍ദ്ദയും വ്യക്തിസ്വാതന്ത്ര്യവും

"ഒരു പെണ്ണിന് നല്ല മുസ്ലിമാകാന്‍ പര്‍ദ്ദ തന്നെ വേണമോ?"
- വേണ്ടെന്ന് കട്ടായം.
 മാന്യമായ വേഷവിധാനം വേണമെന്നേ ഇസ്ലാം സ്ത്രീകളോട് പറഞ്ഞതായി അറിയൂ; പ്രമാണഗ്രന്ഥങ്ങളിലൊന്നും പര്‍ദ്ദ എന്നൊന്നില്ല തന്നെ.

ഇനി വേണമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും:
ഒരുവള്‍ പര്‍ദ്ദ ധരിക്കാതെ, 'എനിക്ക് അങ്ങനെ നല്ല മുസ്ലിം ആകണ്ട' എന്നും ജീന്‍സും ടോപ്പും ആണ് തന്‍റെ ഇഷ്ടവേഷമെന്നും അത് ധരിച്ചേ നടക്കൂ എന്നും തന്റെ വീട്ടുകാര്‍ക്കില്ലാത്ത പ്രശ്നം കാണുന്നവനെന്തിനു എന്നുറക്കെ ചോദിച്ചാല്‍?
- 100 % അതവളുടെ സ്വാതന്ത്ര്യം; തെരഞ്ഞെടുപ്പ്.

ഇപ്പടി കാഴ്ചക്കാരായ ഏതെങ്കിലും 'മതവികാര'ജീവികള്‍ പര്‍ദ്ദ ധരിച്ചില്ല എന്ന പേരില്‍ ആ പെണ്‍കുട്ടിയെ ആക്രമിക്കാനോ അപമാനിക്കാനോ ഭീഷണിപ്പെടുത്താണോ മുതിര്‍ന്നാല്‍?!
- അത്തരം 'ഹിമാറു'കളുടെ കയ്യും കാലും തല്ലിയൊടിച്ചിട്ടായാലും അവളുടെ  സുരക്ഷയും ഇഷ്ട വേഷം ധരിക്കാനുള്ള  സ്വാതന്ത്ര്യവും ഉറപ്പാക്കണം എന്നേ ഞാന്‍ പറയൂ...

പുറത്തിറങ്ങുന്ന മുസ്ലിം പെണ്ണുങ്ങളെയൊക്കെ പര്‍ദ്ദ ഇടീക്കല്‍ തങ്ങളുടെ മതപരമോ സാമുദായികമോ ആയ ബാധ്യതയെന്ന് ധരിച്ചു വശായി, പര്‍ദ്ദ ഇടാതെ നടക്കുന്നവരെ കാണുമ്പൊള്‍ വല്ല ചൊറിച്ചിലും വരുന്ന വങ്കന്മാര്‍ ഈ ഭൂമിമലയാളത്തിലുമുണ്ടെങ്കില്‍ ബോധമുള്ള ആണ്‍പിള്ളേര്‍ സാമാന്യം 'പെരുമാറി'ത്തന്നെ ആ ചൊറിച്ചില്‍ തീര്‍ക്കേണ്ടതാണ്.
മതം നിത്യജീവിതത്തില്‍ അനുശാസിക്കുന്ന സത്യസന്ധത, വിശ്വസ്തത, ഭൂതദയ, സഹജീവിസ്നേഹം തുടങ്ങി യാതൊരു മൂല്യങ്ങളും പാലിക്കണമെന്ന നിഷ്ഠയില്ലാത്തവരാണ് ഈ വല്ലഭന്മാര്‍ എന്നത് മറ്റൊരു തമാശ.

കേരളത്തില്‍ ഏതെങ്കിലും വ്യവസ്ഥാപിത മതസംഘടന(കള്‍) മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ / അബായ തന്നെ ധരിക്കണമെന്നും അല്ലാത്ത പക്ഷം മതവിരുദ്ധപ്രവര്‍ത്തിയാണെന്നും തിട്ടൂരമിറക്കിയതായി അറിവില്ല. ഇനി ഉണ്ടെങ്കില്‍ പോലും, അത്തരം ഉമ്മാക്കിയല്ല, ഗള്‍ഫ് സ്വാധീനമാണ് ഇവിടെ പര്‍ദ്ദ വ്യാപകമാക്കിയത്. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഷവര്‍മക്കൂടുകള്‍ കാണുന്നില്ലേ, അത് പോലെ. ഒപ്പം സമര്‍ത്ഥരായ ചില വ്യാപാരികള്‍ മികച്ച വിപണനതന്ത്രത്തിലൂടെ പര്‍ദ്ദയെ ഒരു ഫാഷന്‍ ട്രെന്‍ഡ് ആക്കിയെടുത്തു എന്നും കാണാം. ബാബറിമസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം സമുദായത്തില്‍ ഉടലെടുത്ത ഒരു 'ഐഡന്റിറ്റി ക്രൈസിസ്'-ന്റെ പ്രതിഫലനമായി ഇതിനെ വായിച്ചെടുക്കുന്ന സാമൂഹ്യ നിരീക്ഷകരും ഉണ്ട്. 

വേഷങ്ങള്‍ ധരിക്കുന്നതും ധരിക്കാത്തതും വ്യക്തിസ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കാം... സാമൂഹ്യ-മന:ശാസ്ത്ര സമ്മര്‍ദ്ദം കൂടാതെ ആ സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ കഴിയണം. തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ അനുയോജ്യമെന്നോ സൌകര്യപ്രദമെന്നോ കണ്ട് പര്‍ദ്ദ വേഷമായി തെരഞ്ഞെടുത്തവര്‍ക്ക് ആ സ്വാതന്ത്ര്യം വക വെച്ച് നല്‍കാനും നമുക്ക് ബാധ്യതയുണ്ട്.  റിയാന ഇഷ്യൂ പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കൂടാതെ തന്നെ, പര്‍ദ്ദ പ്രശ്നവല്‍ക്കരിക്കപ്പെടുന്നതിലെ സാംസ്ക്കാരിക ഫാസിസത്തിന്റെതായ ഒളിയജണ്ടയും തിരിച്ചറിയപ്പെടണം. ഈ കോലാഹലങ്ങള്‍ നമ്മുടെ ബഹുസ്വര സമൂഹത്തില്‍ അനാവശ്യമായ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ടു കൂടാ. പര്‍ദ്ദ ധരിക്കുന്നത് കൊണ്ടോ നിരാകരിക്കുന്നത് കൊണ്ടോ മാത്രം മുസ്ലിം സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ പ്രത്യേകിച്ച് പുരോഗതി ഉണ്ടാകില്ല.

എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടി പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ 'സദാചാര പോലീസിംഗി'നു വിധേയമാകുന്നുവെങ്കില്‍, അത് പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാക്കുന്നു. സ്വാഭീഷ്ടപ്രകാരം പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതും തഥൈവ. ഏതെങ്കിലും മതമൌലികവാദിസംഘത്തില്‍ നിന്ന് റിയാനക്ക് യഥാര്‍ത്ഥമായും ഭീഷണി നേരിടുന്നുവെങ്കില്‍, അവളോടൊപ്പം ആദ്യം നിലയുറപ്പിക്കേണ്ടത് മുസ്ലിം സമൂഹം തന്നെയാണ്. ഒപ്പം പൊതുസമൂഹത്തിന്റെ പിന്തുണയും അവള്‍ അര്‍ഹിക്കുന്നത് തന്നെ. അതോടൊപ്പവും, മാധ്യമങ്ങള്‍ സെന്സേഷനലിസത്തിനു പിന്നാലെ പരക്കം പായുകയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു മറഞ്ഞിരുന്ന് ആനന്ദിക്കുന്ന മനോരോഗികളായ ക്ഷുദ്രജീവികള്‍ അവസരം മുതലാക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്തേണ്ടത്‌ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടുന്ന സംഗതിയാണ്.

16 comments:

  1. പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ. ജീന്‍സ് ധരിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്രവും ലഭിക്കണം. വസ്ത്രധാരണ സ്വാതന്ത്രം വ്യക്തിത്യാധിഷ്ടിതം ആണ്. അതില്‍ മതമോ ജാതിയോ സംഘടനകളോ ഇടപെടുന്നത് വ്യക്തി സ്വാതന്ദ്രതിനു നേരെ ഉള്ള കടന്നുകയറ്റമാണ് എന്ന് പറയാതെ വയ്യ.

    ReplyDelete
  2. മതങ്ങള്‍ ദൈവത്തിനു മേലേ സഞ്ചരിച്ചു തുടങ്ങുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.. ഇന്നു മതവും മനുഷ്യനും ദൈവത്തെ കവച്ചു വച്ച് മറ്റൊരു ലോകത്ത് എത്തിയിരിക്കുന്നു. ഖുറാനും, ബൈബിളും, ഗീഥയും എല്ലാം പറയുന്ന മനുഷ്യരാശിയുടെ നാശം, അത് അത്രയൊന്നും അകലയല്ല എന്നു മാത്രം ഈ അവസരത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  3. ലാ ഇഖ്‌റാഹ ഫി ദീന്‍ ദീനില്‍ ബലപ്രയോഗം ഇല്ല (വിശുദ്ധ ഖുര്‍ആന്‍, 2:256).

    ”നബിയെ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു ”.(33:59).

    മുഖവും മുന്‍കയ്യും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കണമെന്ന് തന്നെയായിരുന്നു സത്യവിശ്വസിനികളായ സ്ത്രീകളോട് മുന്‍പ്രവാചകന്മാരും പഠിപ്പിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌. അന്യപുരുഷന്മാരെ കാണുമ്പോള്‍ മൂടുപടം അണിയുന്ന പതിവ് ഇസ്രായേല്‍ സമൂഹത്തില്‍ ആദ്യം മുതല്‍ക്കു തന്നെ നിലനിന്നിരുന്നുവെന്നാണ് പഴയ നിയമചരിത്രംനല്‍കുന്ന സൂചന (ഉല്പത്തി 24:62-65). ഒരു സ്ത്രീയുടെ മൂടുപടം എടുത്തു കളയുന്നത് അവളെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിക്കൊണ്ട് വിശേഷിപ്പിക്കപ്പെട്ടത്തില്‍ നിന്ന് (ഉത്തമ ഗീതം 5-7)അതിനുണ്ടായിരുന്ന പ്രാധാന്യം എത്രത്തോളം ആയിരുന്നുവെന്നു ഊഹിക്കുവാന്‍ കഴിയും. യേശുക്രിസ്തുവിനു ശേഷവും മൂടുപടം ഉപയോഗിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാന്‍ കഴിയും. പൗലോസിന്‍റെ എഴുത്തുകളില്‍ നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാക്കാനാവും. അദ്ദേഹം എഴുതി :”സ്വന്തം ശിരസ്സ്‌ മൂടാതെ പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിന് സമമാണ്അത്. തല മൂടാത്ത സ്ത്രീ തന്‍റെ മുടി മുറിക്കണം. മുടി മുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനമാണെന്ന് കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ ”.(1 കൊരിന്ത്യര്‍ 11:5-7).

    ReplyDelete
  4. സ്ത്രീ ആയാലും പുരുഷന്‍ ആയാലും എന്തു വസ്ത്രം ധരിക്കണം എന്നത് വ്യക്തി സ്വാതന്ത്രീയം ആണു. മാന്യമായിരിക്കണം എന്നു മാത്രം.
    സ്വന്ത ഇഷ്ടപ്രകാരം ഒരു പെണ്‍കുട്ടി പര്‍ദ്ദ ധരിക്കുന്നെങ്കില്‍ ആയിക്കൊള്ളട്ടെ, തല മൂ‍ടണോ മുഖം മൂടണൊ എന്നു ആ കുട്ടി തീരുമാനിക്കട്ടെ. മറ്റൊരു വ്യക്തിയൊ പ്രസ്ഥാനമോ അതിനു വേണ്ടി നിര്‍ബന്ധിക്കാന്‍ പാടില്ലാ.

    ReplyDelete
  5. പര്‍ദ്ദ ധരിക്കാത്ത സ്ത്രീകള്‍ക്ക് നേരെ ആസിഡ് ഒഴിച്ച സംഭവങ്ങള്‍ ബംഗ്ലാദേശില്‍ ഉണ്ടായിട്ടുണ്ട്. 'കൈവെട്ടു' കൂടാതെ ഇനിയും പല പല മതഭീകരത കേരളത്തിലേക്കും എത്തിക്കാനുള്ള ഗൂഡ തന്ത്രത്തിന്റെ ഭാഗമായാണോ റിയാനയോടു കാട്ടുന്ന മതമൌലിക വാദികളുടെ ഈ അസഹിഷ്ണുത?.... എങ്കില്‍ പല്ലും നഖവും ഉപയോഗിച്ച് തന്നെ ഇതിനെ ചെറുക്കേണ്ടതാണ്. അല്ലെങ്കില്‍ നമ്മുടെ കേരളവും ഒരു താലിബാന്‍ ആയി മാറും.

    ReplyDelete
  6. NJANUM THANGALODU YOGIKKUNNU...PARDHAYO..MOODU PADAMO NAMMALE NIYANTHRIKKUNNILLA..NAMMUDE VYKTHITHVAM..NAMMUDE NISCHAYA DARSHTYAM..ATHANU NAMMALE NIYANTHRIKKUNNATHU..ENTE ABHIPRAYATHIL EE BHOOMIYILE ELLA STHREEKALKKUM ISHTAMULLA VESHAM ANIYANUM...AVALUDETHAYA REETHYIL CHINTHIKKANAUM AVAKSHAMUNDU...PUTHU THALAMURA MUNPOTTU VARATTE...

    ReplyDelete
  7. കാലം മാറുന്നതിനു അനുസരിച്ച് എല്ലാം മാറണം. പണ്ടത്തേ ആഹാര രീതിയാണോ ഇന്ന്. എല്ലാം മാറി. പിന്നേ വസ്ത്രം ധരിക്കുമ്പോള്‍ വൃത്തിയായി ധരിക്കണം. സ്വാതന്ത്യം എന്ന് വെച്ചാല്‍ തോന്നിയത് പോലെ നടക്കുക എന്നല്ല. സമൂഹത്തിനു യോജിച്ചു വേണം എല്ലാം. എന്നാല്‍ എന്ത് ധരിക്കണം എന്നത് വ്യക്തിസ്വാതന്ത്ര്യം ആണു.

    ReplyDelete
  8. മതജീവിതവും (പ്രത്യശാസ്ത്രാധിഷ്ഠിതമായ എല്ലാ ജീവിതവും) വ്യക്തിസ്വാതന്ത്ര്യവും തമ്മിൽ ഒരു ബന്ധവും സാദ്ധ്യമല്ല. മതജീവിതമെന്നാൽ ഒരിനം അടിമജീവിതമെന്നാണർത്ഥം. വ്യവസ്ഥകൾക്ക് കീഴടങ്ങി മാത്രം ജീവിയ്ക്കുക. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ അഭുരുചികളോ പൂർണ്ണമായ ഒരു മതസമൂഹത്തിൽ അസാദ്ധ്യമാണ്‌. അതൊരു തരം ഏകാധിപത്യ വ്യവസ്ഥതന്നെയാണ്‌. റോമാ സമൂഹത്തിൽ ഒരു നിയമമുണ്ടായിരുന്നു. പാട്രിയ പൊട്ടെസ്റ്റ എന്ന പേരിൽ. പിതാവിന്‌/ കാരണവർക്ക് ഭാര്യയേയും കുട്ടികളേയും അധികാരപരിധിയിൽ വരുന്ന മറ്റ് സ്വജനങ്ങളേയും കാരണമുണ്ടെങ്കിൽ കൊല്ലുവാനും സ്വത്ത് പിടിച്ചെടുക്കുവാനും ഉള്ള അവകാശമായിരുന്നു അത്. മതത്തിന്റെ നിയമങ്ങളായിരുന്നു അതിന്റെ അടിസ്ഥാനം. ആ നിലയിൽ നിന്ന് ഒരു മതവും അത്രയൊന്നും മുക്തമായിരുന്നിട്ടില്ല ഒരു കാലത്തും. മതപരമായ ജീവിതം മരിച്ചതിനു തുല്യമായജീവിതം തന്നെ. യഥർത്ഥജീവിതം അത് മരണാനന്തരമാണ്‌ നമുക്ക് നൽകുന്നത്. സ്വർഗ്ഗത്തിൽ പർദ്ദയോ പട്ടക്കാരോ ജിഹാദോ ഇടയലേഖനമോ ശ്രീരമസേനയോ ഇല്ലെന്നാണ്‌ എന്റെ പരിമിതമായ മതപഠനം നൽകിയിട്ടുള്ള അറിവ്. അത്രയെങ്കിലും ഒരു സമാധാനം. വിശ്വാസികളേ നിങ്ങൾക്ക് സ്വർഗ്ഗരാജ്യം . നരകത്തിലും ഇതൊന്നുമില്ലാത്തതിനാൽ ഞങ്ങൾക്കും സമാധാനം. ഭൂമിയിലാകട്ടെ ഇരു കൂട്ടർക്കും ബുദ്ധിമുട്ടു തന്നെ

    ReplyDelete
  9. ഇങ്ങനെ ആര് ആ സ്ത്രീയെ ഭീഷണി പെടുത്തി ...ഉത്തരമില്ല ,ഉണ്ടങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത് ,,ഇത് ഇസ്ലാമിക വിരോദം ഉള്ളിലുറഞ്ഞ ചിലതല്പരാര്‍,,,വെറുതെ ഒരു വിവാദം ,,ആരാണ് ഇതിനു പിന്നില്‍ ,,,എന്ന് നോക്കാന്‍ ആളില്ല .പൊടിപ്പും തൊങ്ങലും വെച്ചഴുതാന്‍,,പത്രക്കാരും ബ്ലോഗര്‍മാരും

    ReplyDelete
  10. was good to read...well written...:)

    ReplyDelete
  11. ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ രണ്ടു തരത്തിലുള്ള അടിമത്ത്വം അനുഭവിക്കുന്നു എന്നത് അടിവരയിടുന്ന ഉദാഹരണങ്ങളാണ് നമുക്ക് ചുറ്റും ഇന്നരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇസ്ലാം മതത്തില്‍ അനുശാസിക്കുന്ന മാന്യമായ വേഷവിധാനത്തില്‍ കവിഞ്ഞു അതിനൊരു കറുപ്പ് നിറം നിര്‍ബന്ധമാക്കപ്പെടുന്ന ചൊറിച്ചില്‍ എവിടെ നിന്നുല്ഭവിക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. മതവികാര ജീവികള്‍ ഏത് മദ്രസ്സയില്‍ നിന്നാണു പുറത്തിറങ്ങുന്നത്? എന്തുകൊണ്ട് മത പുരോഹിതന്മാര്‍ ഇത്തരം ചൊറിച്ചിലിനെതിരെ പ്രതികരിക്കുന്നില്ല?. ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയില്‍ പര്‍ദ്ദ ചിഹ്നവല്‍ക്കരിക്കപ്പെടുന്നതെങ്ങനെ?
    ഇവയ്ക്കുത്തരം തേടുമ്പോള്‍ മനസ്സിലാക്കാനാവുക അയുക്തിയുടെ ശാട്യത്തിലൂന്നിയ സ്വത്വബോധ പരികല്‍പനകളാണ്. പൊതുധാരയില്‍ നിന്നും നിരന്തരം അകന്നു നില്‍ക്കാന്‍ അത് പടിപ്പിച്ചുകൊണ്ടെയിരിക്കുന്നു. പൊതുസംസ്കൃതിയുടെ ഉദാത്ത മൂല്യങ്ങളെ മതങ്ങളുടെ കള്ളികളില്‍ പെടുത്തി ചവിട്ടി മെതിക്കുന്നു. ഇത് യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആയ വ്യായാമമല്ല. അതിനിയും തുടര്‍ന്നു കൊണ്ടിരിക്കും ചൊറിച്ചിലിന്റെ ഫംഗസുകള്‍ മത ശാസനയുടെ ദുര്‍വായനയില്‍ നിന്നും അപ്രത്യക്ഷമാവും വരെ.

    ReplyDelete
  12. ഏത്‌ വസ്ത്രവും ധരിക്കട്ടെ... ഒന്നും നിർബദ്ധിക്കുന്നില്ല... പക്ഷെ മുഖം മറയ്‌ക്കുന്ന വസ്ത്രം അത്‌ സമൂഹത്തിൽ സാധ്യമല്ല... അതാണ്‌ എന്റെ അഭിപ്രായം...

    ReplyDelete
  13. എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ വ്യക്തിക്ക് അവകാശം ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് വ്യക്തി സ്വാതന്ത്ര്യം. അണ്ടര്‍വെയര്‍ മാത്രം ധരിച്ചു ബീച്ചില്‍ കറങ്ങാന്‍ ഒരു പെണ്ണിന് സ്വാതന്ത്ര്യം ഉണ്ട് എന്ന് കരുതുന്നവര്‍ക്ക് ഒരു പര്‍ദ്ദ ധരിച്ചു നടക്കാനും അവള്‍ക്കു സ്വാതന്ത്ര്യം ഉണ്ടെന്നു അംഗീകരിക്കാന്‍ കഴിയണം. ഒന്നും അടിച്ചേല്‍പിക്കാന്‍ ആരും ശ്രമിക്കരുത് എന്നിടത്താണ് പ്രശ്നത്തിന്റെ കാതല്‍ ഉള്ളത്. പര്‍ദയും താടിയും തീവ്രവാദത്തിന്റെ അടയാളങ്ങള്‍ ആകുന്ന ഒരു വിചിത്ര സമസ്യ ഇവിടെയുണ്ട്. അത്തരം ചിന്താഗതികളെ പ്രോത്സാഹിപ്പിച്ചു കൂട

    ReplyDelete
  14. എന്ത് വേണം എങ്കിലും ധരിചോട്ടെ ധരിക്കാതെ ഇറങ്ങല്ലേ
    ആ പിന്നെ ഒരു കാര്യം മറക്കെണ്ടാത് മറക്കാത നടന്നാല്‍
    ചിലപ്പോള്‍ മര്‍ക്കടന്മാര്‍ മാന്തും അപ്പോള്‍ പീടനും പൂവാല ശല്യം എന്നൊന്നും പറയരുത്

    ReplyDelete