Saturday, February 27, 2010

രണ്ടു കൊട്ടാരം ജ്യോത്സ്യരുടെ കഥ

മഹാരാജാവിന്റെ ലക്ഷണം പറഞ്ഞ രണ്ടു പേരുടെ കഥ.

ഒന്നാമന്: "രാജാവേ, അങ്ങയുടെത് പോലൊരു ദോഷജാതകം വേറെ ഞാന് കണ്ടിട്ടില്ല; ബന്ധുജനം ഒന്നൊന്നായി വിട പറയുന്നതിന് അങ്ങ് സാക്ഷിയാകും."
കരുണാമയനായ രാജാവിന്റെ കടാക്ഷത്താല് ജ്യോത്സനു പെട്ടെന്ന് തന്നെ യമപുരിയാത്ര തരപ്പെട്ടു.
രണ്ടാമന്: "മഹാരാജന്, എന്തൊരു ഭാഗ്യജാതകമാണ് അങ്ങയുടെത്. ദീര്ഘായുസ്സായ അങ്ങ് ബന്ധുജനത്തേക്കാളൊക്കെ ഏറെക്കാലം ജീവിക്കും.
പട്ടും വളയും കൈ നിറയെ സ്വര്ണ്ണ നാണയങ്ങളൊക്കെയായി ആ സാധു മന്ദസ്മിതം തൂകി.

പാവം മോഹന് ലാല്!
ഒന്നാം ജ്യോല്സ്യരെ പോലെ ശുദ്ധഗതി.
മമ്മൂട്ടിയോ?
ഇടഞ്ഞ കൊമ്പനെ മസ്തകത്തില് എറിഞ്ഞു തളയ്ക്കുന്ന വി.കെ.എന്. കഥയിലെ മേനോനെ പോലെ ഒരൊറ്റ 'മഹാന്' സംബോധനയോടെ അഴീക്കോടിനെ നിലം പരിശാക്കിക്കളഞ്ഞു.
തിലകന് പ്രശ്നത്തിലും സൂപ്പര്സ്റ്റാര് വിഷയത്തിലും മോഹന് ലാല് പറഞ്ഞതില് നിന്ന് ഒരടി പിന്നോട്ട് പോയതുമില്ല.
തല്ലിയും തലോടിയും അടിതടവുകള്‍ പുറത്തെടുത്ത ഒരു ചേകവര്‍ പ്രകടനം... വാക്കിന്റെ കുലപതി ദേ കിടക്കുന്നു ഫ്ലാറ്റായി!
എഴുതിക്കൊടുത്തത് ഏറ്റുചൊല്ലി പഠിച്ചതെന്നാലും ഡയലോഗ് കുറിക്ക് കൊള്ളിക്കാന്‍ മെഗായോളം വരില്ല മറ്റാരും എന്ന്‍ അടിക്കുറിപ്പ്‌.

തിരശ്ശീലക്ക് വെളിയിലും തുടരുന്ന ഈ മെയ് വഴക്കം കൂടിയല്ലേ 'ചുള്ളനെ' അന്പത്താറിലും താരസിംഹാസനത്തില് തുടരാന് സഹായിക്കുന്നതും?!
അമ്മ പ്രസിഡന്റും സെക്ക്രട്ടറിയുമൊക്കെ അഭിപ്രായം പറഞ്ഞ് നിറുത്തിയെടുത്ത്, ഇനി അമ്മ പരസ്യപ്രസ്താവന നടത്തില്ല എന്നൊരു ഗുണ്ടോടെ തല്ക്കാലത്തേക്ക് 'വലിയേട്ടന് ഞാന് തന്നെ' എന്ന് പുള്ളി സ്ഥാപിച്ചെടുക്കുകയും ചെയ്തു!

മാക്റ്റ-ഫെഫ്ക-അമ്മ-വിനയന്-തിലകന്:
കുറച്ച് കാലമായി തുടരുന്ന താരങ്ങളുടെ ഈ ഓഫ്സ്ക്രീന് പ്രകടനം, ഒന്നാന്തരം കാഴ്ചാവിരുന്ന് തന്നെ; വിരുന്നൂട്ടുന്ന പ്രിയതാരങ്ങള്ക്ക് നാം നന്ദി പറയുക. തികച്ചും സൗജന്യമായി വീട്ടിലെ സ്വീകരണമുറിയില് കുടുംബസമേതം ഈ കിടിലന്‍ ‍ഷോ ആസ്വദിക്കുന്നിടത്തോളം മലയാളി എന്തിനു സിനിമാകൊട്ടകയില് കൊടുത്ത് കാശ് കളയണം?!
~ബച്ചൂ

10 comments:

  1. അപ്പോഴും അഴീക്കോടുമാഷ് തന്നെ രാജാവ്...! വാക്കുകളുടെ കാര്‍ന്നോര്‍ക്ക് അടുപ്പിലും വിടുവാ വേവിക്കാം..! പക്ഷെ..വല്ലവന്റേം അടുപ്പില് വേവിക്കാന്‍ നോക്കിയാ വായും കടയും വരെ പൊള്ളും..! ലാലേട്ടന്‍ സൂപ്പര്‍ ഡയലോഗിലൂടെ കസറി..മമ്മുക്ക കുതറി..!

    ReplyDelete
  2. പക്ഷെ അരിങ്ങോടരെ അടവില്‍ തോല്പിച്ച ചന്തുവെപ്പോലെ അഴീക്കോടിനെ ഒരൊറ്റ പൂഴിക്കടകന്‍ കൊണ്ട് വീഴ്ത്തി എന്നതാ നേര്!
    പുകഴ്ത്തി ഒരു താങ്ങ്! അതെ ശ്വാസത്തില്‍ താങ്കളേക്കാള്‍ ഏറെ മഹാന്മാരെ നോം കണ്ടെന്ന്‍ പറഞ്ഞത്‌ പാവം വന്ദ്യവയോധികനായ സാംസ്ക്കാരിക നായകന്‍ ശ്രദ്ധിക്കാതെ പോയി!

    ReplyDelete
  3. താരാരാധകർ സദയം ക്ഷമിക്കുക. ഇതിന്റെയൊക്കെ പിന്നാമ്പുറകഥകളറിയാതെ ആട്ടം മാത്രം കാണാനും ചർച്ച ചെയ്യാനും വിധിക്കപെട്ട നമ്മുടെയൊക്കെ ആവേശം, വെറും താരാരാധനയിൽ ഒതുക്കരുതേ.. ഇപ്പോഴും ടീനേജേഴ്സിനോടൊപ്പം നായകനാവുന്ന ‘വയോധിക’നോടുള്ള ഗ്ലാമർ ആരാധനയെല്ലാം കൊള്ളാം.. മലയാള സിനിമാവ്യവസായത്തെ രക്ഷിക്കാനെന്നപേരിൽ ചില വ്യക്തികളുടെ കൈകളിലൊതുക്കാനുള്ള പോരാട്ടത്തിൽ അയിത്തവും തൊട്ടുകൂടായ്മയും കാണിക്കുന്ന ഈ ‘വർണ്ണ’നക്ഷത്രങ്ങൾ അഴീക്കോടിന്റെ വാക്പയറ്റിൽ വീണു, എന്നതല്ലേ നേര്!? ‘അമ്മ’യുടെ ഈ തലതൊട്ടപ്പനായ ചേകവർക്ക് ഇപ്പോൾ തിലകൻ ഗുരുതുല്യനുമായി! ഈ ‘അങ്കക്കളരി’ക്കൊടുവിൽ അഴീക്കോട് വെച്ച ചോറല്ലേ വെന്തത്, അല്ലെങ്കിൽ വേവാനിരിക്കുന്നത്, എന്നു തോന്നിപ്പോയി! എന്തായാലും ഈ അങ്കം തൽകാലം നിർത്തിയത് നമ്മുടെ ചാനലുകൾക്ക് കിട്ടിയ ‘പൂഴിക്കടകൻഅടി’യായിപ്പോയി! മാഷ് പറഞ്ഞപോലെ, മലയാള സിനിമയുടെ സാംസ്കാരിക മുഖം വീണ്ടെടുക്കപ്പെടട്ടെ. ‘ക്ലൈമാക്സി’ന് കാത്തിരിക്കുക. ഇതിൽ ലാൽ - അഴീക്കോട് – ഇന്നസെന്റ് വിഴുപ്പലക്കുകളും വ്യക്തിപരമായ പരാമർശനങ്ങളും ചർച്ച പോലും അർഹിക്കുന്നില്ലെന്നു കൂടി പറഞ്ഞു വെക്കട്ടെ.)

    ReplyDelete
  4. ഹഹഹ... നസീര്‍ക്കായ്ക്ക് ഇതൊരു കടുത്ത താരാരാധകന്റെ കുറിപ്പായി അനുഭവപ്പെട്ടോ?
    "കുറച്ച് കാലമായി തുടരുന്ന താരങ്ങളുടെ ഈ ഓഫ്സ്ക്രീന് പ്രകടനം, ഒന്നാന്തരം കാഴ്ചാവിരുന്ന് തന്നെ......."
    ഒന്നൂടെ വായിച്ചു നോക്കിയാട്ടെ!

    ReplyDelete
  5. i realy agree with u nazeer
    see stars cant stay with out sky
    this was happening thilakan and azhiikod was pulling back sky so stars want to compromise with it
    i feel there is cpm playing behind the screen with mammutty too

    ReplyDelete
  6. Naseerinteyum kalapanteyum abhipraayathodu enikku jogikan pattunnilla......superstarsinu praayamayai ennu karuthi avare mattinirthenda aavashyamundennu thonnunnilla......nalla bhinayasheshiyum kazhivukalum ulla aalukal munnottu varatte janam avare angeekarikkum...naaathe superstars avar aayirikkum.........athinu superstarsine kuttam parayenda kaaryamundo..........

    pinne azhikodu maashinte kaaryam............sathyamenthennariyathe veruthe kettarivu vechu maathram paranjatha ennu adheham thanne paranju....adehathe pole ulla oru vyakthi verum kettarivu maathram vechu parasyamayi janasammathanaya oru vyakthikethire aaropanam unnayichathu sheriyano.........

    ReplyDelete
  7. എനിക്കീ വിഷയത്തില്‍ പ്രതികരിക്കാന്‍ തന്നെ അറപ്പാണ്..... ഈ കാണുന്ന പൊറാട്ടു നാടകങ്ങള്‍ മൂലം താരങ്ങളുടെയും, അഴീക്കോടിന്റെയും വിലയിടിഞ്ഞു അല്ലാതെ പൊതുജനത്തിന് ഇതില്‍ എന്തു കാര്യം.....

    ReplyDelete
  8. "ഈ കാണുന്ന പൊറാട്ടു നാടകങ്ങള്‍ മൂലം താരങ്ങളുടെയും, അഴീക്കോടിന്റെയും വിലയിടിഞ്ഞു അല്ലാതെ പൊതുജനത്തിന് ഇതില്‍ എന്തു കാര്യം....."
    താങ്കള്‍ക്ക് തെറ്റി അജിത് ഭായ്!
    ഇത്രയും നല്ല ദൃശ്യവിരുന്നു കാല്‍കാശ് മുടക്കില്ലാതെ ആസ്വദിക്കാന്‍ പറ്റുന്നത് ചില്ലറക്കാര്യമാണോ? അതും വിലക്കയറ്റം കൊണ്ട് നടുവ് ഒടിഞ്ഞു കിടക്കുന്ന മധ്യവര്‍ത്തി മലയാളിക്ക് കുടുമ്പസമേതം സിനിമക്ക് പോകുന്നത് പോയിട്ട് വ്യാജ സി.ഡി. വാങ്ങുന്നത് പോലും അചിന്ത്യമാകുമ്പോള്‍!

    ReplyDelete
  9. കേട്ടിരിക്കാം ...കണ്ടിരിക്കാം ...രസകരമി .......അടിപൊളി ഡയലോഗുകള്‍ ........വാള്‍പയറ്റ് ടുഷൂം...ടുഷും...മാത്രമില്ല .

    ReplyDelete