Tuesday, March 2, 2010

ലൈംഗികത, സ്ത്രീ, സദാചാരം - ചില വിചിന്തനങ്ങള്‍


രാമനും സീതയും ലക്ഷ്മണനും ഒരു വിമാന യാത്രയിലാണ്. ദമ്പതികള്ക്ക് തൊട്ടു പിറകിലായിരിക്കുന്ന ലക്ഷ്മണനില് പെട്ടെന്ന് ചില മാറ്റങ്ങള് ദൃശ്യമാകുന്നു. അന്നേ വരെ ദേവിയായും അമ്മയായും തന്നെ ആരാധിച്ച ലക്ഷ്മണന്, പൊടുന്നനെ ഒരു വിടനെപ്പോലെ പിറകില് നിന്ന് തോണ്ടാനും പിടിക്കാനും തുടങ്ങിയപ്പോള് സീതാദേവി വല്ലാതെ പരിഭ്രാന്തയായി. പരാതിപ്പെട്ടപ്പോള് രാമന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ദേവി, നമ്മള് ഇപ്പോള് പറന്ന് കൊണ്ടിരിക്കുന്നത് കേരളം എന്ന പ്രത്യേക ഭൂപ്രദേശത്തിന്റെ മുകളില് കൂടിയാണ്. അതിന്റെ താല്ക്കാലിക സ്വാധീനം മൂലമുള്ള വിഭ്രാന്തി മാത്രമാണ് നമ്മുടെ അനുജന്. ഭവതി ഒന്നും ഭയപ്പെടുക വേണ്ട. ഈ പ്രദേശത്തിന്റെ വ്യോമാതിര്ത്തി പിന്നിടുന്നതോടെ ലക്ഷ്മണന് പഴയപടിയായിക്കൊള്ളും.'
(ജയരാജ് വാരിയരുടെ ഒരു പഴയ തമാശ)

കേരളിയന്റെ മാനസികാരോഗ്യം വല്ലാതെ താഴ്ന്ന്, രണ്ടു മാസം പ്രായമുള്ള കുഞ്ഞു മുതല് എഴുപതു കടന്ന മുത്തി വരെ രക്ഷപ്പെടില്ല എന്ന അവസ്ഥയാണ്. ബസില് പോലും തനിച്ചോ കുടുംബസമേതമോ ഒരു സ്ത്രീക്ക് യാത്ര ചെയ്ത് കൂടാനാവാത്തത്ര 'സുരക്ഷിതത്വ'മാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്. അച്ഛന് മകളെ പീഡിപ്പിച്ചാലോ, മാസങ്ങള് പ്രായമുള്ള കുരുന്നുകളെ ബലാല്സംഘം ചെയ്താല് പോലുമോ സമൂഹത്തിനു ഞെട്ടലില്ലാത്ത അവസ്ഥയാണ്‌. അതിന്റെ കാര്യകാരണങ്ങള് തുറന്നു ചര്ച്ച ചെയ്താലാണ് പലപ്പോഴും പ്രശ്നം; കെട്ടിപ്പൊക്കിയ കോട്ടകള്ഇടിയുമല്ലോ!
അണ്ണാച്ചിയെന്ന് കേരളത്തില് കൂലിപ്പണിക്ക് വരുന്ന തമിഴനെ അപഹസിക്കുന്ന നമുക്ക് ഏത് ഉളുപ്പില്ലായ്മയാണ് അവന്റെ മുന്നില് വീണ്ടും ഞെളിയാന് തുണയാകുന്നത്; മാസങ്ങള് പ്രായമുള്ള അവന്റെ കുഞ്ഞ് നമ്മുടെ കണ്മുന്നില് എടുത്ത് കൊണ്ട് പോയി പീഡിപ്പിക്കപ്പെടുമ്പോള്...?!

ഒറ്റപ്പെട്ട കെട്ടുകാഴ്ചകളായി എഴുതിത്തള്ളേണ്ടതല്ല ഇവയൊന്നും. ഏറിയോ കുറഞ്ഞോ കേരളീയന്റെ അബോധത്തില് കുടികൊള്ളുന്ന വൈകല്യങ്ങളൂടെ പ്രതിഫലനങ്ങള് തന്നെയാണ്. പൊതു ടോയ്ലറ്റിലും മറ്റും അശ്ലീല സൃഷ്ടികള് നടത്തുന്നതും പെണ്ണിന്റെ പേരു മതി അശ്ലീലവര്ഷം നടത്താനെന്നതുമൊക്കെ, അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മാനസികാരോഗ്യത്തിന്റെ നേര്ക്കാഴ്ചകള് തന്നെ. ചികില്സ വ്യക്തികള്ക്കും സമൂഹത്തിനും വേണം. വാളെടുക്കണ്ട; സമൂഹ ചികില്സ എന്നത് കൊണ്ടുദ്ദേശിച്ചത് വേരുറച്ചു പോയ നടപ്പ് ശീലങ്ങളുടെ ഇളക്കിപ്രതിഷ്ഠയാണ്.

ഇത്തരത്തില് അനാരോഗ്യകരമായ ലൈംഗിക മനസ് സൃഷ്ടിച്ചതില് നമ്മുടെ ഫ്യൂഡല് സദാചാരബോധത്തിന്റെ പങ്കു വിസ്മരിച്ചു കൂടാ. ലൈംഗികതയുടെ കാര്യത്തില് വല്ലാതെ അടച്ച് കെട്ടിയ ഒരു സമൂഹമാണ് നമ്മുടേത്. ആ അടച്ച് കെട്ടല് ഏറിയോ കുറഞ്ഞോ ഒരു മന:ശാസ്ത്രവൈകൃതമായി മലയാളിയുടെ ലൈംഗികമനസിനെ അബോധതലത്തില് സ്വാധീനിക്കുന്നു. ഈ അടിച്ചമര്ത്തപ്പെട്ട വികാരങ്ങള് തന്നെയാണ് അനുകൂലസാഹചര്യങ്ങളില് പുറത്ത് ചാടുന്നതും ഗാര്ഹികാന്തരീക്ഷത്തില് വരെ പീഡനങ്ങള്ക്ക് വഴിയൊരുക്കുന്നതും. ചെറുപ്പന്നേ ആണും പെണ്ണും പരസ്പരം അന്യഗ്രഹജീവികളെപ്പോലെ കണ്ട് വളരണമെന്നതാണ് നമ്മുടെ സദാചാര സങ്കല്പത്തിന്റെ ഒരടിസ്ഥാന ശില. ഈ അകറ്റി നിര്ത്തല്വാസ്തവത്തില്‍, 'individuality' പാടെ വിസ്മരിച്ചു, ചുറ്റിനുമുള്ള പെണ്ണിനെ ഒരു ലൈംഗിക ഉപകരണം മാത്രമായി കാണാന്പുരുഷനെ പ്രേരിപ്പിക്കുന്നു.

അതോടൊപ്പവും സദാചാര പോലീസ് ചമയാന് വല്ലാതെ ഉല്സുകരായ സമൂഹം കൂടിയാണ് നമ്മുടേത്. അത് ചെന്നെത്തുന്നതാകട്ടെ അന്യരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിലും. 'ഉമ്മറവാതില് തുറന്നിരിക്കുമ്പോഴും കിളി വാതിലിലൂടെ എത്തിനോക്കാനാണ് മലയാളിക്ക് താല്പര്യം' എന്ന് സക്കറിയ മുന്പൊരിക്കല് പറഞ്ഞത് എത്ര ശരിയാണ്! എല്ലാവര്ക്കും ഒന്ന് പോലെ പ്രിസ്ക്രൈബ് ചെയ്യാന് ആദര്ശം എന്നത് ഹോമിയോ ഡോക്ടര് നല്കുന്ന ചെറുമണി ഗുളികകള് അല്ല; അത് അന്യന്റെ അവകാശങ്ങളോ മാനമോ ഹനിക്കുന്നതാകരുത് എന്ന് മാത്രം. വ്യക്തിഗതമായ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില് കുശ്ബൂ കല്ലെറിയപ്പെട്ടതോര്ക്കുക.

ധാര്മ്മികത നിത്യം പുലര്ന്നു കാണാന് കാവലിരിക്കുന്ന നമ്മുടെ നിയമവാഴ്ചയുടെ 'നിതാന്തജാഗ്രത'യും എടുത്ത് പറയേണ്ടത് തന്നെ. വിദൂരദിക്കിലോ മറ്റോ ചെന്ന് അറിയാതെ വല്ല ലോഡ്ജിലെങ്ങാനും മുറിയെടുത്ത ദമ്പതികളെപ്പോലും പോലിസ് സ്റ്റേഷന്റെ സംരക്ഷണത്തിനു വെളിയില് വിടണമെങ്കില് നാട്ടില് നിന്ന് ബന്ധുജനം വിവാഹസര്ട്ടിഫിക്കറ്റും ഫോട്ടോയും ചിലപ്പോള് കൂടെയൊരു വക്കീലുമായി ചെല്ലേണ്ടി വരും. പഴുതുകളിലൂടെ ചോരുന്ന ആനകള് കണ്ണില് പെടില്ല എന്നതും ഓര്ക്കാന് രസാവഹമായ കാര്യം തന്നെ! മതമൂല്യങ്ങളെ പ്രാകൃത ഗോത്രവര്ഗ്ഗ കാഴ്ചപ്പാടില് പുനര്വായന നടത്തിയ ചില ഭരണകൂടങ്ങളുടെ കൂലിപ്പട്ടാളങ്ങളെക്കാള് (സദാചാര കാവലാള്മാര്എന്നാണവര് സ്വയം വിളിക്കുന്നത്!)  എന്ത് മേന്മയാണാവോ നമ്മുടെ പ്രബുദ്ധ പോലീസ് സംവിധാനത്തിന് ഇക്കാര്യത്തില് അവകാശപ്പെടാന് ഉള്ളത്?!    

കഠിനശിക്ഷ ഒന്നു കൊണ്ട് മാത്രം സദാചാരഭ്രംശങ്ങളോ ലൈംഗിക അതിക്രമങ്ങളോ ഇല്ലാതാകുമെന്ന വിശ്വാസത്തെ യാഥാര്ത്ഥ്യങ്ങള് ബലപ്പെടുത്തുന്നില്ല; പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നത്.
എന്നാല് നിയന്ത്രണങ്ങളില് അല്പം ലിബറല് ആയ സമീപനം സ്വീകരിക്കുകയും അതിക്രമങ്ങളെ യഥാവിധി ശിക്ഷിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങളില് സ്ത്രീകള് ഉയര്ന്ന സാമൂഹ്യസുരക്ഷിതത്വം അനുഭവിക്കുന്നു എന്ന് വര്ഷങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില് പറയാന് കഴിയും.
ധാര്മ്മികത, സദാചാരം, ശരി തെറ്റുകള്. ഇവയൊക്കെ ആപേക്ഷികമാണ്; വ്യക്തിഗതവുമാണ്. അടച്ചിട്ട മുറികളില് നിന്നുയരുന്ന ചിരിയലകളെ അതിന്റെ പാട്ടിനു വിട്ടേക്കുക. പക്ഷേ ഒരു തേങ്ങലും കേള്ക്കാതെ പോകാതിരിക്കാന് മാത്രം നമുക്ക് കാതുകള് കൂര്പ്പിക്കുക!

മറ്റൊന്ന്, നമ്മുടെ പരമ്പരാഗതമായ സങ്കല്പങ്ങളില് നിന്ന് മാറിയുള്ള വല്ല അഭിപ്രായവും പുലര്ത്തുന്നവരോടുള്ള അസഹിഷ്ണുതയാണ്. സഭ്യേതരമായ പദാവലികള് കൊണ്ടാവും മിക്കവാറും അവര് എതിരേല്ക്കപ്പെടുക. അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുക... അവ നമുക്ക് അഹിതകരമാണെങ്കിലും, നമുക്ക് അരുചിയുളവാക്കുന്നത് മറ്റൊരാള്ക്ക് പഥ്യമാകരുത് എന്ന് പറയലാണ് തീവ്രവാദം. പറയാനുള്ളവന്റെ അവകാശം അംഗീകരിക്കുക... ഞാന് മനസിലാക്കുന്ന ഒരു ധാര്മ്മികത, സദാചാരം അത് മറ്റുള്ളവരും നിര്ബന്ധമായി ഉള്ക്കൊള്ളണം, അതിനു വിരുദ്ധമായ അഭിപ്രായഗതികള് പാടില്ല എന്നിടത്ത് നിന്നാണ് താലിബാനും ശ്രീരാമസേനയും ഉദയം കൊള്ളൂന്നത്. അവര് ധരിക്കുന്നതും സമൂഹത്തിന്റെ ധാര്മ്മികത നിലനിര്ത്താന് വേണ്ടിയാണ് തങ്ങള് ഇതൊക്കെ ചെയ്യുന്നത് എന്ന് മാത്രമാണ്.

ഇനി, സദാചാരമെന്നത് മൂല്യങ്ങളെ പ്രോല്സാഹിപ്പിക്കുന്ന ഒന്നാണെങ്കില് തങ്ങളുടെ ഇടപെടലിലും മൂല്യബോധം പുലര്ത്തേണ്ടതുണ്ട്. ഒരാള് ഒരു ആശയം മുന്നോട്ട് വയ്ക്കുമ്പോള് അതിന്റെ ശരിതെറ്റുകള് സഹിഷ്ണുതയോടെ പരിശോധിക്കണം; അല്ലാതെ വ്യക്തിപരമായ ആക്രമണം അഴിച്ച് വിട്ട് അത് പറയുന്നവനെ നിരായുധനും നിശബ്ദനുമാക്കാം എന്നത് സംസ്കൃതമായ ഒരേര്പ്പാടായി തോന്നുന്നില്ല. അസ്സല് ഞരമ്പുരോഗികളായ പീക്കിരികളാണ് പലപ്പോഴും സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായി ഉറഞ്ഞ് തുള്ളുന്നത് എന്ന് കാണാം. അത്തരത്തില് 'സഹതാപാര്ഹ'മായ മനോവിഭ്രാന്തി കാട്ടുന്നവരെ മാറ്റി നിര്ത്താം. എന്നാല് പക്വമതികളെന്ന് നാം കരുതുന്നവര് തന്നെ പലപ്പോഴും കടുത്ത അസഹിഷ്ണുതയോടെ പാരമ്പര്യ കാഴ്ചപ്പാടുകളെ അതിലംഘിക്കുന്നവരെ നേരിടുന്നതും കാണാറുണ്ട്. ധാര്മ്മികത, സദാചാരം എന്നിവ പോലും വ്യക്തിഗതമായ കാഴ്ചപ്പാടുകള് ആണെന്നും അവ ബലാല്ക്കാരമായി അടിച്ചേല്പിക്കേണ്ടതല്ല എന്നുമോര്ക്കുക.

പ്രശ്നം കാലങ്ങളായി നമ്മുടെ അബോധതലത്തില് വേരുറച്ചു പോയ സ്ത്രീ സങ്കല്പങ്ങളുടെത് കൂടിയാണ്. അനാഘ്രാത കുസുമം എന്നോ, വിവാഹത്തിലൂടെ അധീനപ്പെടുത്തുന്നവന്ന് നുകരാനുള്ള മധുചഷകമെന്നോ ഒക്കെ അതിനെ വ്യാഖ്യാനിക്കാം. അത് മുന്നോട്ട് വയ്ക്കുന്നത് ഒരു സ്റ്റീരിയൊ ടൈപ്പ് സ്ത്രീ ഇമേജ് ആണെന്നു കാണാം. അവള്ക്കില്ലാത്തത് വ്യക്തിത്വം മാത്രമാണ്. ഷോകേസില് ഭംഗിക്ക് വെയ്ക്കുന്ന അലങ്കാരപ്പാത്രത്തിനു വ്യക്തിത്വം കല്പിക്കേണ്ടതില്ലല്ലോ!

അത് കൊണ്ടാണ് പീഡിതയായ പെണ്ണിനു കളങ്കിത എന്ന ഇമേജ് ഉണ്ടാകുന്നതും, പീഡിപ്പിച്ചവന് വീരപരിവേഷത്തോടെ ക്യാമറക്ക് പോസ് ചെയ്യുമ്പോള് അവള്ക്ക് സ്വന്തം മുഖം മറച്ചുപിടിക്കേണ്ടി വരുന്നതും. നേരിട്ട പീഡാനുഭവം തുറന്നു പറഞ്ഞ ചിലര് എങ്ങനെയൊക്കെ വേട്ടയാടപ്പെട്ടു എന്നത് ഒന്ന് ഓര്ത്തു നോക്കുക. ഒരേ 'തെറ്റി'ന് ഒരാണിനെയും പെണ്ണിനെയും 'കയ്യോടെ പിടിക്കുന്ന' മുറയ്ക്ക് പെണ്കുട്ടിക്ക് പിഴച്ചവള് എന്ന വിശേഷപ്പട്ടം ആജീവനാന്തം പതിച്ചു നല്കപ്പെടുന്നതും പുരുഷന് വക മഹത്വങ്ങള് കല്പിക്കപ്പെടാതെ പോകുന്നതും ചിന്തനീയം.

ദാമ്പത്യത്തില് പോലുമുള്ള സ്ത്രീയുടെ ലൈംഗികാവകാശത്തെ തുറന്ന് ചര്ച്ച ചെയ്താല് അത് അരാജകത്വത്തിനു വഴി വയ്ക്കുമെന്നു കരുതുന്ന പുരുഷകേസരികളാണ് ഏറെയും. തട്ടാതെ മുട്ടാതെ പോറല് ഏല്ക്കാതെ നിത്യം എടുത്ത് നോക്കി തിരിച്ച് വയ്ക്കേണ്ട ക്രിസ്റ്റല് ശില്പത്തില് കവിഞ്ഞ് സ്ത്രീക്ക് സ്വന്തമായി അസ്തിത്വം അനുവദിക്കാന് പുരുഷാധിഷ്ഠിത പൊതുബോധത്തിന് കഴിയാത്തിടത്തോളം, കാപട്യത്തിന്റെ മറുവശം പീഡനമാണ് എന്ന തിരിച്ചറിവാണ് നമുക്കില്ലാതെ പോകുന്നത്! 

സമൂഹത്തിലെ സ്ത്രീയുടെ എല്ലാ പ്രശ്നങ്ങള്ക്കും ദുരിതങ്ങള്ക്കും മുഴുപുരുഷപ്രജകളും ഉത്തരവാദികളെന്നോ അഥവാ സ്ത്രീയുടെ ഏതേത് പ്രശ്നങ്ങള്ക്കും പുരുഷനെ മാത്രം പഴി പറഞ്ഞാല്മതിയെന്നോ ഇത്രയും പറഞ്ഞത്കൊണ്ട് അര്ത്ഥമക്കുന്നില്ല. സ്ത്രീവിമോചനം എന്നത് സ്ത്രീയുടെ ജീവിതത്തില്നിന്ന് പുരുഷന്എന്ന ഘടകത്തെ തന്നെ നിരാകരിക്കാലോ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു യുദ്ധപ്രഖ്യാപനം നടത്തലോ ആണെന്ന ചില അള്ട്രാ ഫെമിനിസ്റ്റ് നാട്യങ്ങളെയും (യഥാര്ത്ഥ ഫെമിനിസം അതല്ലയെങ്കിലും) നിരാകരിക്കാതെ വയ്യ. ദൈര്ഘ്യം ഭയന്ന് അതിലോട്ടൊന്നും ഇപ്പോള്കടക്കുന്നില്ല... 

15 comments:

  1. this one too widley discussed in a community site earlier.

    ReplyDelete
  2. മലയാളിയുടെ കപട സദാചാരം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണു
    സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന സമൂഹം.

    എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കാന്‍ ഉള്ള വകുപ്പും ഉണ്ടാവേണ്ടതാണു.

    ReplyDelete
  3. തീര്‍ച്ചയായും, ചിന്തിക്കേണ്ടാ കാര്യങ്ങള്‍.

    ReplyDelete
  4. ഇത് വായിക്കുന്ന ഓരോ സ്ത്രീക്കും ഒരു അനുഭവം എങ്കിലും ഉണ്ടാകാം.. ഒരു മലയാളിയെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ഇത്രത്തോളം അപമാനിതനാക്കാന്‍ ഈ ഒരാള്‍ മതിയാകും . പുറമേക്ക് ഇത്ര മാന്യനായി നടക്കുന്നവര്‍ .. ഉള്ളില്‍ വിഷം നിറഞ്ഞു കവിഞ്ഞു ഒടുവില്‍ അത് സ്വന്തം അമ്മയെയും പെങ്ങളെയും വരെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന നീരാളി കൈകളായി മാറുന്നു.. പൊതു ജന മധ്യത്തില്‍ വെച്ച് കൈ വെട്ടി കളഞ്ഞാല്‍ അത് ഉത്തമമായ ശിക്ഷാവിധി ആവും.. ഇനി ഒരു സ്ത്രീക്ക് നേരെ ആ കൈപൊങ്ങരുത്..

    ReplyDelete
  5. ഒരു ശരാശരി മലയാളിക്ക് ഇന്നും ലൈംഗികത വിലക്കപ്പെട്ട കനി തന്നെയാണ്. അവൻ എന്നും, എപ്പൊഴും സമൂഹത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയനാണ്.ഇതു അവനെ കപട സദാചാരത്തിന്റെ മേലങ്കി അണിയാൻ പ്രേരിപ്പിക്കുന്നതും.അപ്പൊഴാണ് അവൻ സെക്സ് ചാറ്റ് റൂമുകളിലും,അശ്ലീല വെബ് സൈറ്റുകളിലും അഭയം തേടുന്നതും അവിടെ അവൻ സ്വാതന്ത്ര്യം കണ്ടെത്തുന്നതും. വികലമായ സദാചാരബോദത്തിന്റെ നേർക്കാഴ്ചകളാണ് അത്തരം ചാറ്റ് റൂമുകൾ.(ബച്ചൂ,സമയം കിട്ടുമ്പോൾ യാഹൂവിൽ കേരള ചാറ്റ് റൂമിൽ പോയി സംസ്കാര സമ്പന്നന്നായ മലയാളിയുടെ അനർഗള നിർഗളമായ അസഭ്യ പദ പ്രയോഗങ്ങൾ കൺ കുളിർക്കെ കണ്ടും കേട്ടും നിർവൃതി അടയാൻ അപേക്ഷ).

    മലയാളി ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്നും ഇരുട്ടിൽ തപ്പുകയാണ്. അവന്റെ വിദ്യാഭാസകാലത്ത് ഒരിക്കലും അവന് ശരിയായ ലൈംഗികവിദ്യാഭ്യാസം ലഭിക്കുന്നതേയില്ല.മലയാളിക്ക് ഇന്നും ലൈംഗികതയെ ഭയമാണ്.പ്രബുദ്ധരാൽ പ്രസിദ്ധമായ കേരളത്തിലെ ഒരു പ്രമുഖനും ലൈംഗികതയെ തൊട്ടു കളിക്കില്ല.കാരണം ഇവിടെ ലൈംഗികത = പീഡനം/ബലാത്സംഗം/വ്യഭിചാരം എന്ന ഒറ്റ സമവാക്യമേ ഉള്ളൂ.മതപരമായുള്ള അയിത്തങ്ങൾ വേറെ.(ഹയ്യൊ!!!ഇപ്പൊൾ അതിലേക്കു കടക്കുന്നില്ല.ഇവിടെ ഒരു ചോരക്കളമാക്കാൻ ഞാൻ ഒരുക്കമല്ല)

    ലൈംഗിക സമത്വത്തിന്റെ കാര്യത്തിലും മലയാളി പിന്നിൽ തന്നെയാണ്. ഭൂരിപക്ഷ മലയാളി കുടുംബങ്ങളും പുരുഷ മേധാവിത്തിലധിഷ്ടിതമാണ്.അവിടെ പുരുഷന്റെ സ്വകാര്യ സ്വത്താണ് സ്ത്രീ. അവൾക്കു ലൈംഗികമായ തെരഞ്ഞെടുപ്പുകളോ അവകാശങ്ങളോ ഇല്ല.ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്കു വഴങ്ങിയില്ലെങ്കിൽ പരസ്ത്രീ ഗമനം അവന്റെ അവകാശം പോലെയാണ്. അതേസമയം സ്ത്രീകള്‍ക്കതു നിഷിദ്ദവുമാണ്. ലൈംഗിക അവകാശങ്ങളെകുറിച്ച് ബോധവതിയായ ഇന്നത്തെ സ്ത്രീയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പുരുഷന്മാർ ഇപ്പോഴും തയ്യാറല്ല.

    പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമാണ് ബച്ചൂ…

    ReplyDelete
  6. 'ഉമ്മറവാതില്‍ തുറന്നിരിക്കുമ്പോഴും കിളി വാതിലിലൂടെ എത്തിനോക്കാനാണ് മലയാളിക്ക് താല്പര്യം'- സക്കറിയ പറഞ്ഞത് പോലെ മലയാളിയുടെ ഈ അടിസ്ഥാന സ്വഭാവവും, കപട സദാചാരവും, ഹിപ്പോക്രിസിയും തന്നെയാണ് ബച്ചു പറഞ്ഞതിന്റെയൊക്കെ മൂലകാരണങ്ങള്‍.
    നമുക്ക് സഹതപിക്കാം,നമ്മളെയോര്‍ത്ത് തന്നെ!

    ReplyDelete
  7. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന ഈ മഹാസമുഹം എന്ത്കൊണ്ട് സ്ത്രീശരീരത്തെ ഇത്ര മാത്രം ആസ്വാദ്യകരം എന്ന് വിധി എഴുതി ?ഇത് മനസ്സിലാക്കിയിട്ടും എന്ത് കൊണ്ട് സ്ത്രീ സമൂഹവും ഇതിനു കൂട്ട് നില്‍ക്കുന്നു ? അര്‍ദനഗ്നതക്കെതിരെയോ പൂര്‍ണനഗ്നതക്കെതിരെയോ ഉരിയാടാത്തത് ? അതോ മുണ്ടിപ്പോയാല്‍ പുരോഗമനവിരുദ്ദരെന്നോ അതോ പുരാദിനരെന്നോ വിലയിരുത്തുമെന്ന് ഭയന്നിട്ടോ ? കേരളത്തില്‍ മാത്രമാണോ സ്ത്രീപിഡന,ബലാത്സംഗ വാര്‍ത്തകള്‍ ഉള്ളത് ? സെക്സിലും വസ്ത്രദാരണത്തിലും പൂര്‍ണ സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളില്‍ സ്ത്രീ പിഡനവാര്‍ത്ത്കള്‍ കുറവോ അതോ ഇല്ലയോ? ഏതാനും വര്‍ഷം ഒന്നിച്ച് കഴിയുക എന്നിട്ട് മതിയാക്കി അടുത്തതിനെ കണ്ടെത്തുന്നതാണോ സദാചാരം ,പുരോഗമനം?ഇത്തരം കുറെ ഏറെ ചോദ്യങ്ങള്‍ മനസ്സിലൂടെ കയറി ഇറങ്ങുന്നുണ്ടങ്കിലും ഞാനും പറയുന്നു ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളും ആപേക്ഷികങ്ങലാണ്? മാത്രമല്ല എന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരവും കിട്ടുന്നില്ല .പകരം മറുപക്ഷത്ത് നിന്ന്‍ എല്ലാത്തിനെയും ഖണ്ടിച്ചു കൊണ്ട് മറുചോദ്യം വരുന്നു . അത്കൊണ്ട് സ്നേഹിയും സന്ദേഹിയും ആയ ഞാനും പറയട്ടെ :പ്രശ്നങ്ങള്‍ വളരെ സങ്കിര്‍ണമാണ് ബച്ചു ....

    ReplyDelete
  8. >>>>> ചെറുപ്പന്നേ ആണും പെണ്ണും പരസ്പരം അന്യഗ്രഹജീവികളെപ്പോലെ കണ്ട് വളരണമെന്നതാണ് നമ്മുടെ സദാചാര സങ്കല്പത്തിന്റെ ഒരടിസ്ഥാന ശില. ചുരുക്കിപ്പറഞ്ഞാല് നമ്മുടെ അടച്ചു മൂടിയ ലൈംഗികതയാണ് പീഡനത്തിന്റെ മന:ശാസ്ത്രപ്രതലം ഒരുക്കുന്നത് എന്ന് തോന്നുന്നു. <<<


    അപ്പോല്‍ ഭാവിയിലെ സാദാചാരം സംരക്ഷിക്കാന്‍ ചെറുപ്പത്തിലേ കുട്ടികളെ വിത്തുകാളകളാക്കി വളര്‍ത്തണമെന്നാണോ മനസ്സിലാക്കേണ്ടതു... !!!

    ReplyDelete
  9. Thanks all.
    കൂട്ടുകാരുടെ പ്രതികരണങ്ങള്‍ ശരിയായ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നു.

    @sm sadique:
    ഇവിടെ മുഖ്യമായും ചര്‍ച്ചക്ക് വിഷയമാക്കുന്നത് മലയാളിയുടെ അനാരോഗ്യകരമായ ലൈംഗികതയാണ്. നമ്മുടെ സമീപനം ഭയമാണ്, ഉള്ളില്‍ പൂട്ടിട്ടു കിടത്തിയ ആ ഭയമാണ് ചിലപ്പോഴെങ്കിലും, ലൈംഗിക അതിക്രമങ്ങളായി പുറത്തു ചാടുന്നതും.
    എല്ലാവരും സദാചാരലംഘകര്‍ ആകണം എന്ന ആഹ്വാനമായോ പടിഞ്ഞാറന്‍ മാതൃകയില്‍ തുറന്ന ലൈംഗികതക്ക് വേണ്ടിയുള്ള മുറവിളിയായോ വിലയിരുത്താതിരിക്കുക.

    @അപ്പൊകലിപ്തോ :
    എതിര്‍ ലിംഗം എന്നത് ചെറുപ്പന്നെ, ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ടു മനസിലാക്കുകയും വ്യക്തിത്വം എന്നത് വിസ്മരിക്കപ്പെടുകയും ചെയ്യുന്നതിനെ കുറിച്ചാണ് പരാമര്‍ശം.
    താങ്കളുടെ ഗ്രാഹ്യനിലവാരത്തിനനുസൃതമായി മാത്രം എഴുതുക എന്റെ ബാധ്യതയല്ലല്ലോ!

    ReplyDelete
  10. >> താങ്കളുടെ ഗ്രാഹ്യനിലവാരത്തിനനുസൃതമായി മാത്രം എഴുതുക എന്റെ ബാധ്യതയല്ലല്ലോ! <<

    ഞാന്‍ നിര്‍ബന്ധിക്കുന്നില്ല .. താങ്കളുടെ "വിത്തുകാള" നിലവാരം തന്നെയാണു ശരി ... !!!

    ReplyDelete
  11. അനാരോഗ്യകരമായ ലൈംഗികത തന്നെയാണ് വിഷയം എന്ന്‍ അറിയാതെയല്ല .കൊച്ച് കുട്ടികള്‍ക്ക് പോലും പീഡനകാരില്‍ നിന്നും രക്ഷയില്ലാത്ത കാലമാണെന്നും അറിയാം .താങ്കളുടെ ലേഖനം വായിച്ചപ്പോ ചുമ്മാ മനസ്സില്‍ നിറഞ്ഞ ഇത്തിരി ചോദ്യങ്ങള്‍ എഴുതി എന്ന് മാത്രം .

    ReplyDelete
  12. @SMS:
    വിയോജിപ്പുകളും വ്യത്യസ്ത വീക്ഷണങ്ങളും എപ്പോഴും സ്വാഗതാര്‍ഹമാണ് സാദിക്ക്; പ്രതിപക്ഷ ബഹുമാനതോടെയെങ്കില്‍. താങ്കള്‍ അതിന്റെ പാരമ്യത്തിലാണ് സംവദിച്ചത്. എന്റെ വീക്ഷണം നിങ്ങള്‍ കേട്ടാല്‍ മതി എന്നൊരു നിലപാട് എനിക്കില്ല.

    @അപ്പൊകലിപ്തോ:
    കോമ്പ്ലിമെന്റ് സ്വീകരിച്ചു വരവ് വെച്ചു; പോരെ?

    ReplyDelete
  13. very difficult to type in malayalam. dats y in english..please forgive.
    I currently stay in Denmark.copenhagen. i have to tell..they are conservative wen compared to UK or US.however western and liberalised society.Woman and men are equal in the real sense of the word. there is nothing that a woman is forbidden from doing which a man is allowed to. the feeling of safety that i get here is amazing.
    i walk into a pub or a bar, there is never ever even a little bit of fear that someone is gonna "grope" me or " pat" me.. (no matter however drunk he is or however i am dressed).most of the times we Indians take refuge in the excuses that "oh he was drunk" or " she was wearing provoking dress"..
    ok sorry.. i forgot.. Indian men! they are different.!! they get aroused with the slightest flutter of ur dupatta or the slighest lift of ur ankle length "pavada"!!!!
    crime is almost nil in the society. and crime against women is almost 0%!!
    so the things that we demand about woman´s safety is not a utopia or something that they achieved by rebelling against half-nudity or nudity or watever u termed it!
    It has to start from the family.if ur father is good u will also be good!! i m sorry to put it across this way!! but thats the truth.
    if u r taught to be chivalrous at home,u learn to respect woman. and then an evolution would occur.
    In this case a revolution is not gonna help..It has to be an evolution!!!

    ReplyDelete
  14. thank u Angela for ur detailed note.
    Agree, harassment can't be written off as reaction to provocative dressing; it's coming frm psychological reasons as I examined thru out the note.

    ReplyDelete
  15. പ്രിയപ്പെട്ട ബച്ചു , ജീവിതാനുഭവം വായില്‍ തോന്നിയത് പരയിപ്പിച്ചിട്ടുണ്ട് .ബ്ലോഗിലെങ്കിലും അത് പാടില്ലന്ന് ഉമ്മയുടെ നിര്‍ദേശം .അതിനുള്ള ശ്രമത്തിലാണ് ഞാന്‍ .

    ReplyDelete